മറ്റുചില മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ അപരന്മാരെയും സ്വതന്ത്രന്മാരെയും കൊണ്ട് പെടാപ്പാട് പെടുമ്പോൾ മാനന്തവാടിയിൽ സംഗതി സ്മൂത്താണ്. മത്സരരംഗത്ത് മൂന്ന് മുന്നണികൾക്കുമായി മൂന്ന് സ്ഥാനാർഥികൾ മാത്രം. വേറെയാരും മത്സരരംഗത്തില്ല.

To advertise here,

എൽഡിഎഫിനായി സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ ഒ.ആർ. കേളുവാണ് മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി കോൺഗ്രസിന്റെ ഉഷാ വിജയനും എൻഡിഎയ്ക്കുവേണ്ടി ബിജെപിയുടെ പി. ശ്യാംരാജുമാണ് രംഗത്ത്.

2021-ൽ ഒ.ആർ. കേളുവും കോൺഗ്രസിന്റെ പി.കെ. ജയലക്ഷ്മിയും ബിജെപിയുടെ പള്ളിയറ മുകുന്ദനുമായിരുന്നു കളത്തിൽ. അന്ന് 9282 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കേളു ജയിച്ചത്. 2021-ൽ കേളുവിന് ലഭിച്ച വോട്ട്- 72536. പി.കെ. ജയലക്ഷ്മിക്ക് ലഭിച്ച വോട്ട്- 63254.