തൃശ്ശൂർ: ചാലക്കുടി നിയമസഭാ മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കവുമായി എൽഡിഎഫ്. കോൺഗ്രസ്‌ കൗൺസിലർ ബിജു ചിറയത്തിനെ സ്ഥാനാർഥിയാക്കിയാണ് എൽഡിഎഫ് കോൺഗ്രസിനെ ഞെട്ടിച്ചത്‌. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം)ന് അനുവദിച്ച സീറ്റിലാണ് ബിജു ചിറയത്ത് മത്സരിക്കുക. സ്ഥാനാർത്ഥിത്വത്തിന്റെ ഭാഗമായി അദ്ദേഹം മുൻസിപ്പൽ അംഗത്വം രാജിവെച്ചു.

To advertise here,

നിലവിൽ കോൺഗ്രസിന്റെ സനീഷ് കുമാർ ജോസഫ് ആണ് മണ്ഡലത്തിൽ എംഎൽഎ. മുമ്പ് സിപിഎം നേരിട്ട് മത്സരിച്ച് വിജയിച്ചിരുന്ന മണ്ഡലം മുന്നണിധാരണപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടു നൽകുകയായിരുന്നു. കഴിഞ്ഞ തവണ കോൺഗ്രസിൽ നിന്ന് എത്തിയ നേതാവിനെയായിരുന്നു കേരള കോൺഗ്രസ് ചാലക്കുടിയിൽ പരീക്ഷിച്ചത്.