കൊച്ചി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ മന്ത്രിമാർ കൂട്ടത്തോടെ പിന്നിൽ. പത്തു മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ പിന്നിലായത്.

To advertise here,

തൃത്താലയിൽ എം.ബി.രാജേഷ്, ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, ഏറ്റുമാനൂരിൽ വി.എൻ.വാസവൻ, ആറന്മുളയിൽ വീണാ ജോർജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാർ, നേമത്ത് വി. ശിവൻകുട്ടി, കളമശ്ശേരിയിൽ പി. രാജീവ്,  കണ്ണൂരിൽ കടന്നപ്പള്ളി രാമചന്ദ്രൻ, എലത്തൂരിൽ എ.കെ.ശശീന്ദ്രൻ എന്നീ മന്ത്രിമാരാണ് പിന്നിൽ.

അതേസമയം നിലവിലെ കണക്കുകൾ പ്രകാരം, 89 സീറ്റുകളിൽ യുഡിഎഫും 48 സീറ്റിൽ എൽഡിഎഫും ലീഡ് ചെയ്യുകയാണ്. എൻഡിഎ മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്.