
തിരുവമ്പാടി(കോഴിക്കോട്): തിരുവമ്പാടി നിയോജക മണ്ഡലത്തിൽ കെ. മുരളീധരനെ സ്വാഗതം ചെയ്തുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മലയോര മണ്ണിലേക്ക് മുരളീധരനെ സ്വാഗതം ചെയ്തുകൊണ്ടാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി നഷ്ടപ്പെട്ട തിരുവമ്പാടി മണ്ഡലം തിരിച്ചുപിടിക്കാൻ മതേതരത്വത്തിന്റെ കാവലാൾ തന്നെ വേണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.
മുന്നണിക്കുള്ളിൽ തിരുവമ്പാടി മണ്ഡലം വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് കെ. മുരളീധരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
Content Highlights: Posters welcome K. Muraleedharan to Thiruvambadi, demanding his leadership to reclaim the constituency. Political significance amid seat-sharing talks.
Published: 30 Jan 2026, 09:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented