
കോതമംഗലം (എറണാകുളം): പാലാ നിയോജമണ്ഡലത്തിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന റോഷി അഗസ്റ്റിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം വലിയചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ റോഷിയുടെ പ്രഖ്യാപനത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പാർട്ടി ചെയർമാൻകൂടിയായ ജോസ് കെ.മാണി.
റോഷി അങ്ങനെ പറഞ്ഞത് തന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണെന്ന് ജോസ് പറഞ്ഞു. തമ്മിലുള്ളത് സഹോദരബന്ധമാണ്. കെഎസ്സിയിലൂടെ (കേരളാ കോൺഗ്രസ് എമ്മിന്റെ വിദ്യാർഥി സംഘടന) വളർന്നുവന്നതുകൊണ്ട് ചോരത്തിളപ്പൊക്കെയുണ്ട്. പലപ്പോഴും വികാരപരമായി സംസാരിച്ചെന്നിരിക്കും. അതിനെ ആ രീതിയിൽ കണ്ടാൽ മതി, ജോസ് കെ. മാണി പറഞ്ഞു. മത്സരിക്കുന്ന കാര്യം ഉചിതമായ സമയത്ത് പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ഭാഗമായ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു പാലായിൽ ജോസ് കെ. മാണി മത്സരിക്കുമെന്ന റോഷിയുടെ പ്രഖ്യാപനം. ജോസിന്റെ കയ്യിൽനിന്ന് മൈക്ക് പിടിച്ചുവാങ്ങിക്കൊണ്ട് റോഷി ഇക്കാര്യം പറയുന്നതും പലവട്ടം ജോസ് കൈ നീട്ടിയിട്ടും മൈക്ക് നൽകാത്തതുമൊക്കെ പാർട്ടിയിലെ അധികാരകേന്ദ്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പിന്നാലെയാണ് ജോസിന്റെ പ്രതികരണം.
Content Highlights: jose k mani on roshy augustine pala assembly seat contest declaration
Published: 11 Feb 2026, 02:02 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented