കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഇനിയും ബിജെപിയിലെത്തുമെന്നും സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങൾ മാറാൻ 50 ദിവസം മതിയെന്നും മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ കേരളത്തിന്റെ സംഘടനാചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.
?നിയമസഭാതിരഞ്ഞെടുപ്പിനുള്ള എൻ.ഡി.എ. സ്ഥാനാർഥിപ്പട്ടിക തയ്യാറായോ
അനൗദ്യോഗികചർച്ചകളും തയ്യാറെടുപ്പുകളുമെല്ലാം കഴിഞ്ഞു. ജയംമാത്രം മുന്നിൽക്കണ്ടാണ് ബി.ജെ.പി. ഇത്തവണ മത്സരിക്കുന്നത്. മാറിമാറിയുള്ള എൽ.ഡി.എഫ്.-യു.ഡി.എഫ്. ഭരണത്തിൽ ജനം മടുത്തിരിക്കുന്നു.
കേരളത്തിൽ സീറ്റുകളൊന്നും ലഭിക്കാതെതന്നെ മോദിസർക്കാർ കേരളത്തിനായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതൊക്കെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. എവിടെപ്പോയാലും ‘നന്ദി മോദി’ എന്നാണ് ആളുകൾ പറയുന്നത്.
?തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന വിഷയം എന്തായിരിക്കും
മുഖ്യപ്രചാരണവിഷയമായി മാറുക ശബരിമലയാണ്. സ്വർണക്കൊള്ള, അതിലെ അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാനുള്ള സംസ്ഥാനസർക്കാരിന്റെ മടി, അയ്യപ്പസംഗമത്തിലെ അഴിമതി, യുവതീപ്രവേശത്തിലെ സർക്കാർ നിലപാട് എന്നിവയാണ് ജനം തിരഞ്ഞെടുപ്പിൽ ചർച്ചയ്ക്കെടുക്കുക.
ഇവിടെ മതവിശ്വാസികളായ ഒരുപാടുപേർ വിശ്വാസികളല്ലാത്തവർക്ക് വോട്ടുനൽകി വിജയിപ്പിക്കുന്നുവെന്നത് ആശ്ചര്യകരമാണ്. തിരഞ്ഞെടുപ്പ് 50 ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. ആ 50 ദിവസങ്ങൾക്കുള്ളിലും ഇവിടത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം സംഭവിക്കാം.
?ബി.ജെ.പി.യിലേക്ക് ഇനിയും ആളുകളെത്തുമോ
കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഇനിയും ബി.ജെ.പി.യിലെത്തും. യോഗ്യരാണെന്ന് തോന്നുന്നവർക്ക് സീറ്റ് നൽകും.
Content Highlights: BJP's Prakash Javadekar predicts more leaders from Congress & Communist parties will join BJP in Kerala, stating the political scene can shift in 50 days.
Published: 04 Mar 2026, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented