മറയൂർ (ഇടുക്കി): കേരളത്തിൽ ദേവികുളത്ത് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിച്ച എസ്. രാജേന്ദ്രൻ പരാജയപ്പെട്ടെങ്കിലും തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ രാജേന്ദ്രന്റെ മകൾ ഡോ. അപർണ ദേവിയുടെ ഭർത്താവ് ഡോ. ദിലീപൻ വിജയിച്ചു. എൻ.ഡി.എ. സഖ്യത്തിൽ അണ്ണാ ഡി.എം.കെ. സ്ഥാനാർഥിയായി തെങ്കാശി ജില്ലയിലെ ശങ്കരൻ കോവിൽ മണ്ഡലത്തിലാണ് ദിലീപൻ വിജയിച്ചത്.

To advertise here,

44,867 വോട്ടുനേടിയ ദിലീപൻ ജയശങ്കറിനോട് പരാജയപ്പെട്ടത് സിനിമാനടൻ വിജയ്‌ നയിക്കുന്ന തമിഴ് വെട്രി കഴകം (ടി.വി.കെ.)സ്ഥാനാർഥി സി.രാമരാജനാണ്. 41,529 രാമരാജൻ നേടി. ഡി.എം.കെ. മുന്നണിയിലെ കോൺഗ്രസ് പാർട്ടി സ്ഥാനാർഥി കവിത 31,101 വോട്ടുംനേടി. ഡോ. ദിലീപന്റെകുടുംബം പാരമ്പര്യമായിട്ട് അണ്ണാ ഡി.എം.കെ. പാർട്ടി നേതാക്കളാണ്.

അച്ഛൻ ജയശങ്കർ, അമ്മ സരസ്വതി എന്നിവർ ചെന്നെയ്ക്ക് സമീപം ത്രീശൂലം പഞ്ചായത്തിൽ പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അച്ഛൻ ജയശങ്കർ നിരവധി തവണ ശങ്കരൻകോവിലിൽ നിയമസഭ സീറ്റിനായി ശ്രമിച്ചിട്ടുണ്ടെങ്കിലും ലഭിച്ചിരുന്നില്ല. അണ്ണാ ഡി.എം.കെ.യുടെ കീഴിലുള്ള ഡോക്ടർമാരുടെ സംഘടനയുടെ ജില്ലാപ്രസിഡന്റാണ് ഡോ. ദിലീപൻ.