ആലപ്പുഴ: ജില്ലയിലെ സി.പി.എം. സ്ഥാനാർഥികൾ ആരൊക്കെയെന്നതു സംബന്ധിച്ച് പ്രാഥമിക ചർച്ച നടത്താൻ വ്യാഴാഴ്ച പാർട്ടി ജില്ലാ സെക്രട്ടേറിയറ്റു ചേർന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് യോഗം. ജില്ലാ സെക്രട്ടറി ആർ.നാസറിന്റെ പേര് കായംകുളത്തും അരൂരിലും നിർദേശിക്കപ്പെട്ടു. അരൂരിൽ സിറ്റിങ് എംഎൽഎ ദലീമയേയും പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
മുൻമന്ത്രി തോമസ് ഐസക്കിന്റെ പേര് വീണ്ടും ചർച്ചയ്ക്കു വന്നെങ്കിലും പരിഗണിച്ചിട്ടില്ല. ചെങ്ങന്നൂരിൽ സജി ചെറിയാൻ, മാവേലിക്കരയിൽ അരുൺ കുമാർ, ആലപ്പുഴയിൽ ചിത്തരഞ്ജൻ, അമ്പലപ്പുഴയിൽ എച്ച് സലാം. കായംകുളത്ത് യു.പ്രതിഭ, ആർ. നാസർ, കെ.എച്ച് ബാബുജാൻ എന്നിവരുടെ പേരാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
യു. പ്രതിഭയ്ക്ക് മത്സരിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ടേം വ്യവസ്ഥയിൽ മാറ്റം വരുത്തേണ്ടിവരും.
മുൻമന്ത്രി ജി. സുധാകരനും ചർച്ചകളിൽ ഇടം പിടിച്ചിരുന്നുവെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ച ലിസ്റ്റിൽ അദ്ദേഹമില്ല. പാർട്ടി തീരുമാനിച്ചാൽ മത്സരിക്കാൻ തയ്യാറാണെന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയോട് സുധാകരൻ കഴിഞ്ഞമാസം പറഞ്ഞിരുന്നു. ജില്ലയിലെ ഏതു സീറ്റിൽ മത്സരിച്ചാലും ജയിക്കുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുമുണ്ട്.
Content Highlights: CPI(M) Alappuzha district secretariat to hold a meeting to discuss potential election candidates., State Secretary M.V. Govindan will be present at the discussion., Names of former ministers Thomas Isaac and G. Sudhakaran are being considered for key constituencies., The candidacies of sitting MLAs like Daleema, H. Salam, and U. Prathibha are also under review., Saji Cheriyan and M.S. Arunkumar are expected to be confirmed as candidates again.
Published: 26 Feb 2026, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented