കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മാണി സി.കാപ്പന്റെ കെഡിപി 2021-ൽ മത്സരിച്ച കോഴിക്കോട് ജില്ലയിലെ എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. നിജേഷ് അരവിന്ദ്, വിദ്യാ ബാലകൃഷ്ണൻ, ദിനേഷ് മണി, സനൂജ് കുരുവട്ടൂർ എന്നിവരുടെ പേരുകളാണ് ഇവിടെ പാർട്ടിയുടെ സ്ഥാനാർഥി ചർച്ചയിൽ ഉയർന്നുവരുന്നത്.

To advertise here,

തദ്ദേശ തിരഞ്ഞെടുപ്പിൽ എലത്തൂരിൽ നേട്ടമുണ്ടാക്കാനായതും പി.വി അൻവറിന് മത്സരിക്കാൻ ബേപ്പൂർ വിട്ടുകൊടുക്കേണ്ടി വരുമെന്ന സാഹചര്യവും പരിഗണിച്ചാണ് സീറ്റ് എറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കം.

നിലവിൽ ആറ് പഞ്ചായത്തുകളും കോഴിക്കോട് കോർപ്പറേഷന്റെ ആറ് വാർഡുകളും അടങ്ങിയതാണ് എലത്തൂർ മണ്ഡലം. 65 വർഷമായി എൽഡിഎഫ് ആധിപത്യത്തിലുണ്ടായിരുന്ന കുരുവട്ടൂർ, നന്മണ്ട, തലക്കുളത്തൂർ, കാക്കൂർ തുടങ്ങി നാല് പഞ്ചായത്തുകൾ ഇത്തവണ യുഡിഎഫ് പിടിച്ചെടുത്തിരുന്നു.

ഇരുമുന്നണികൾക്കും തുല്യശക്തിയെന്ന് കണക്കാക്കപ്പെടുകയും തദ്ദേശത്തിൽ യുഡിഎഫിന് മേൽക്കൈ ലഭിക്കുകയും ചെയ്ത നിലവിലെ സാഹചര്യത്തിൽ മികച്ച സ്ഥാനാർഥിയെ നിർത്തുകയാണെങ്കിൽ സീറ്റ് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്.