തിരുവനന്തപുരം: സപ്തതി കഴിഞ്ഞതിനാൽ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും താൻ മത്സരത്തിനില്ലെന്ന് ചെറിയൻ ഫിലിപ്പ് പ്രഖ്യാപിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്ന് അറിയിച്ച ചെറിയാൻ ഫിലിപ്പ്,രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും തനിക്ക് യുവത്വം നിലനിൽക്കുന്നെന്നും ഓർമ്മപ്പെടുത്തി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം....
നിയമസഭയിലേക്ക് മത്സരിക്കാനില്ല:
ചെറിയാൻ ഫിലിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കും.
Content Highlights: Congress leader Cherian Philip announces he won`t contest the assembly elections
Published: 07 Jan 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented