
കൊല്ലം: കോൺഗ്രസ് നേതാവ് ആർ. രശ്മിയുമായി ബിജെപി ചർച്ച നടത്തിയതായി സൂചനകൾ. അവരെ കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാനുള്ള നീക്കവും സജീവമാണ്. ഇതുസംബന്ധിച്ച് നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് രശ്മിയുടെ പ്രതികരണം.
സിപിഎം വിട്ടെത്തിയ അയിഷാ പോറ്റി കൊട്ടാരക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ധനമന്ത്രിയും സ്ഥലം എംഎൽഎയുമായ കെ.എൻ. ബാലഗോപാലായിരിക്കും സിപിഎം സ്ഥാനാർഥി. മത്സരം കടുക്കുന്ന പശ്ചാത്തലത്തിൽ എതിർപാളയത്തിൽനിന്ന് ഒരാളെ എത്തിച്ച് കളംപിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ അംഗമായിരുന്ന രശ്മി, മഹിളാകോൺഗ്രസ് നേതാവുകൂടിയാണ്.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരേ കോൺഗ്രസിൽനിന്ന് മത്സരിച്ചത് രശ്മിയായിരുന്നു. 10,814 വോട്ടിനാണ് അന്ന് ബാലഗോപാൽ ജയിച്ചത്. 2016-ൽ അയിഷാ പോറ്റി സിപിഎമ്മിനുവേണ്ടി മത്സരിച്ചപ്പോൾ 42,632 വോട്ടിനാണ് ജയിച്ചത്. അന്ന് അഡ്വ. സവിൻ സത്യനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി.
Content Highlights: bjp held discussions with congress leader r resmi will she become nda candidate from kottarakkara
Published: 17 Feb 2026, 03:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented