ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ-നഗരസഭാ തിരഞ്ഞെടുപ്പുകളെ നേരിടാൻ തന്ത്രപരമായ നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. ഇതിന്റെ ഭാഗമായി കേരളം, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ പുതിയ തിരഞ്ഞെടുപ്പ് ഇൻചാർജുമാരെയും കോ-ഇൻചാർജുമാരെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ നിയമിച്ചു.
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് ഇൻചാർജായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയെ നിയമിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ദൗത്യം. ഇതിനുപുറമെ, വരാനിരിക്കുന്ന ചണ്ഡീഗഢ് മേയർ തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനായും വിനോദ് താവ്‌ഡെയെ നിയോഗിച്ചിട്ടുണ്ട്.
തെലങ്കാനയിൽ വരാനിരിക്കുന്ന മുനിസിപ്പൽ-കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾക്കായി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി ആശിഷ് ഷെലാറെ തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഇൻചാർജായി നിതിൻ നബിൻ നിയമിച്ചു. പ്രാദേശിക തലത്തിൽ പാർട്ടിയുടെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം. കർണാടകയിലെ നിർണ്ണായകമായ ഗ്രേറ്റർ ബംഗളൂരു കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല രാം മാധവിനാണ് നൽകിയിരിക്കുന്നത്.
Content Highlights: BJP National President Nitin Nabin appoints Election Incharges and Co-Incharges for upcoming Kerala, Telangana, Bengaluru elections & Chandigarh Mayor election. Vinod Tawde, Ashish Shelar, Ram Madhav appointed.
Published: 20 Jan 2026, 11:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented