
തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി.പി.എം. തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ വേണ്ടിയാണ് ഈ നേതൃമാറ്റം.
നിലവിൽ വർക്കല എംഎൽഎയാണ് ജോയി. അദ്ദേഹത്തെ മാറ്റി നിർത്തിയാൽ വർക്കല മണ്ഡലത്തിലെ വിജയ സാധ്യതയെക്കുറിച്ച് പാർട്ടിക്കുള്ളിൽ ആശങ്ക ഉയർന്നിരുന്നു. തുടർഭരണം ലക്ഷ്യമിട്ട് വിജയത്തിനു മാത്രം മുൻഗണന നൽകാനാണ് സി.പി.എം. തീരുമാനം.ഈ സാഹചര്യത്തിലാണ് ജോയിയെ വീണ്ടും കളത്തിലിറക്കുന്നത്.
അതോടെ എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാനും തീരുമാനിച്ചു. ഇതുവഴി പാർട്ടി നേതൃത്വത്തിൽ യുവമുഖത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ് സിപിഎം. നിലവിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റാണ് റഹീം. രാജ്യസഭാംഗമായും പ്രവർത്തിക്കുന്നു. വിഭാഗീയത ഇപ്പോഴും ചെറിയ രീതിയിൽ അലട്ടുന്ന തിരുവനന്തപുരം ജില്ലയിൽ ഇരുവിഭാഗത്തിനും സ്വീകാര്യനാണ് റഹീം എന്നതിനാലാണ് പുതിയ നിയോഗം.
Content Highlights: aa rahim new thiruvananthapuram cpm district secretary
Published: 01 Mar 2026, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented