
ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും മികച്ച പോളിങ്. രാവിലെ ഒമ്പതുമണിവരെ 11.60 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പില്‍ 39 ലക്ഷം വോട്ടര്‍മാരാണുള്ളത്.
ഇന്ത്യയ്ക്കായി വോട്ടുചെയ്യൂ എന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജമ്മു കശ്മീരിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'ഇന്ന് ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തേയും അവസാനത്തേയും ഘട്ടമാണ്. ഈ സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ കുറിച്ചുള്ള തിരഞ്ഞെടുപ്പാണ് ഇത്. സംസ്ഥാനത്തെ ജനങ്ങളുടെ അവകാശത്തെ കുറിച്ചുള്ളതാണ് ഇത്. എല്ലാ വോട്ടര്‍മാരും വീടുളില്‍നിന്ന് പുറത്തിറങ്ങി ഇന്ത്യയ്ക്കായി വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.' -രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ജനാധിപത്യത്തിനായി വോട്ട് ചെയ്യൂ എന്ന് ജമ്മു കശ്മീരിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. എക്‌സിലൂടെ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും പ്രതികരണം.
രാവിലെ ഏഴ് മണിക്ക് വോട്ടിങ് ആരംഭിച്ചു. വൈകീട്ട് ഏഴുവരെ ജനങ്ങള്‍ക്ക് വോട്ടുചെയ്യാം. 40 നിയമസഭാ മണ്ഡലങ്ങളിലാി 415 സ്ഥാനാര്‍ഥികലാണ് ഇന്ന് ജനവിധി തേടുന്നത്. ജമ്മുവിലും കശ്മീരിലുമായി 5060 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. നിലവില്‍ എവിടെയും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ ആദ്യമായി വോട്ട് ചെയ്യുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും മൂന്നാം ഘട്ട വോട്ടെടുപ്പിന് ഉണ്ട്. പടിഞ്ഞാറന്‍ പാകിസ്താനില്‍ നിന്നെത്തിയ വാത്മീകി സമാജ്, ഗൂര്‍ഖ സമുദായങ്ങളില്‍പെട്ടവര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. 2019-ല്‍ അനുച്ഛേദം 370 റദ്ദാക്കിയ ശേഷമാണ് ഇവര്‍ക്ക് വോട്ടവകാശം ലഭിച്ചത്.
നേരത്തേ സെപ്റ്റംബര്‍ 18-നും 25-നുമായിരുന്നു ജമ്മു കശ്മീരിലെ ഒന്നും രണ്ടും ഘട്ടം വോട്ടെടുപ്പ് നടന്നത്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പ് ഇന്ന് അവസാനിക്കുമെങ്കിലും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വൈകും. ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് ശേഷം മാത്രമേ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരൂ.
ഒമ്പത് മണി വരെയുള്ള വോട്ടിങ് ശതമാനം - ജില്ല തിരിച്ച്
- ബന്ദിപോർ - 11.64 %
- ബാരാമുള്ള - 8.89 %
- ജമ്മു - 11.46 %
- കത്വ - 13.09 %
- കുപ്‍വാര - 11.27 %
- സാംബ - 13.31 %
- ഉധംപുർ - 14.23%
Content Highlights: Third phase voting underway across 40 assembly constituencies. Exit polls on October 5
Published: 01 Oct 2024, 11:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented