ശ്രീനഗർ: 2018-ലെ ഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ട ബി.ജെ.പി. നേതാവ് ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തിൽ വിജയം. 521 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഗുണ്‍ വിജയിച്ചത്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായിരുന്നു ഷാഗുൺ.
പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ഷാഗുണിന് നല്കിയ ഐക്യദാര്‍ഢ്യം ഫലംകണ്ടുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കിഷ്ത്വാർ മണ്ഡലത്തില്‍ രണ്ടു തവണ എം.എല്‍.എ ആയ നാഷണല്‍ കോണ്‍ഫറന്‍സിന്റെ (എൻ.സി) സജ്ജാദ് അഹ്മദ് കിച്ഛ്ലുവിനെതിരെ 29,053 വോട്ടാണ് ഷാഗുണ്‍ നേടിയത്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്ന കിഷ്ത്വാറിൽ ഷാഗുണിനെ തന്നെ മത്സരിപ്പിച്ച ബി.ജെ.പി. നീക്കം ഫലം കാണുകയായിയുരുന്നു.
ഷാഗുണിന്റെ അച്ഛന് അജിത് പരിഹാറും ബി.ജെ.പിയുടെ ജില്ലാതല നേതാവായിരുന്ന അമ്മാവന് അനില്‍ പരിഹാറും 2019 നവംബറില്‍ നടന്ന ഭീകരാക്രണത്തിലാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തമന്ത്രി അമിത് ഷായും വലിയ രീതിയില്‍ ഷാഗുണിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു.
Content Highlights: Lone BJP woman candidate Shagun Parihar wins from Kishtwar
Published: 08 Oct 2024, 07:42 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented