ഹെെദരാബാദ്: തെലങ്കാനയിലെ കാറ്റ് ബി.ജെ.പിക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ആർ.എസ് ഭരണം സംസ്ഥാനത്തെ ജനങ്ങൾക്ക് മടുത്തെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുനടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വ്യാജ വാഗ്ദാനങ്ങൾ മാത്രമാണ് അവർ നൽകുകയെന്ന് ബി.ആർ.എസ്സിനേയും കോൺഗ്രസിനേയും ഉന്നംവച്ച് മോദി പറഞ്ഞു. മോദിയുടേത് നിറവേറ്റുമെന്ന് തീർച്ചയുള്ള വാഗ്ദാനങ്ങളാണ്. തെലങ്കാനയിൽ പിന്നാക്ക വിഭാഗത്തിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയാക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ, ഈ വിഭാഗത്തിലെ ജനങ്ങൾ ആവേശഭരിതരാണ്. ഇതേ വിഭാഗത്തിൽപ്പെട്ട വ്യക്തിയെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനം നേരത്തെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിയുടെ ട്രാക്ക് റെക്കോഡ് ജനങ്ങൾ കണ്ടിട്ടുണ്ട്. ബി.ജെ.പി നൽകുന്ന വാഗ്ദാനങ്ങൾ പാർട്ടി നിറവേറ്റുമെന്ന് മുത്തലാഖും ആർട്ടിക്കിൾ 370-ഉം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അവകാശപ്പെട്ടു. സ്ത്രീകൾക്കുള്ള പെൻഷനും സെെനികർക്കുള്ള വൺ റാങ്ക് വൺ പെൻഷനും തങ്ങൾ നടപ്പാക്കി. രാമക്ഷേത്രം നിർമിക്കുമെന്ന വാഗ്ദാനവും പൂർത്തികരിക്കപ്പെടുന്നു. സംസ്ഥാനത്തെ എല്ലാ സമൂഹത്തിലേയും ജനങ്ങൾക്ക് തങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Content Highlights: wind of change in favour of BJP, says modi in telangana
Published: 25 Nov 2023, 06:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented