
ഹെെദരാബാദ്: വൈഎസ്ആർ തെലങ്കാന പാർട്ടി അധ്യക്ഷ വെെ.എസ് ശർമിള രണ്ട് സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ 119 നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് സൂചനകൾ. വൈ.എസ്.ആറിന്റെ ഭാര്യ വിജയമ്മയെയും മത്സരിപ്പിക്കാന്‍ നീക്കമുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ്ആർ തെലങ്കാന പാർട്ടി കോൺഗ്രസിൽ ലയിച്ചേക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. തന്റെ നിർദേശത്തോട് പ്രതികരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന് സെപ്റ്റംബർ 30 വരെ ശർമിള സമയപരിധിയും നൽകിയിരുന്നു. അനുകൂല പ്രതികരണമുണ്ടാകാത്തതിനെ തുടർന്നാണ് നിലവിലെ തീരുമാനം.
ശര്‍മ്മിള ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്നതിനോടാണ് ഹൈക്കമാന്‍ഡിനും പിസിസി നേതൃത്വത്തിനും താത്പര്യം. അവര്‍ ഇത് അംഗീകരിച്ചില്ല. ഇതോടെയാണ് ലയന സാധ്യത അടഞ്ഞത്.
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് ശര്‍മിള. 2021 ജൂലെെ 8-നാണ് വെെ.എസ്.ആറിന്റെ ജന്മദിനത്തിൽ ശർമിള വൈഎസ്ആർ തെലങ്കാന പാർട്ടി പ്രഖ്യാപിച്ചത്. സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നായിരുന്നു പുതിയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം.
Content Highlights: Sharmila may go it alone in Telangana elections
Published: 12 Oct 2023, 10:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented