
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയത്തിലേക്കെന്ന സൂചനകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ എം.എല്‍.എ.മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഒരു എം.എല്‍.എ.യെയോ സ്ഥാനാര്‍ഥിയെയോ മറുകണ്ടം ചാടിക്കാന്‍ അനുവദിക്കില്ലെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.
തെലങ്കാനയില്‍ വ്യക്തമായ ഭൂരിപക്ഷം നേടാനായില്ലെങ്കില്‍ എം.എല്‍.എ.മാരെ കര്‍ണാടകയിലേക്ക് കൊണ്ടുപോകുന്നതിനായി കോണ്‍ഗ്രസ് നാലു ബസുകളാണ് ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ തയ്യാറാക്കിനിര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ശിവകുമാറും ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിക്കുന്നത്,
'എംഎല്‍എമാര്‍ക്കുവേണ്ടി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ സുരക്ഷിതരാണ്. അവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. എതിര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഞങ്ങള്‍ക്കറിയാം. ഒരു എം.എല്‍.എ.യോ സ്ഥാനാര്‍ഥിയെയോ പോലും മറുകണ്ടം ചാടിക്കാന്‍ അവര്‍ക്കാവില്ല. ഒരാളുടേതല്ല, എല്ലാവരുടെയും നേതൃത്വത്തിലാണ് ഞങ്ങള്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേ അജണ്ടയില്‍ തന്നെ ഞങ്ങള്‍ തുടരും', ശിവകുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
'ഒരു മാറ്റത്തിനായി തെലങ്കാനയിലെ ജനങ്ങള്‍ തീരുമാനിച്ചെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ വളരെ പോസിറ്റീവായ അവസ്ഥയിലാണ്. നല്ല ഭരണം കാഴ്ചവെക്കുന്ന ഒരു സര്‍ക്കാരിനെ ഞങ്ങള്‍ നല്‍കും. ബിആര്‍എസിലെ ആരൊക്കെ സംസാരിച്ചിട്ടുണ്ടെന്ന് ഞങ്ങളുടെ ചില സ്ഥാനാര്‍ഥികള്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു. അതേസമയം തെലങ്കാനായിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരാകുമെന്ന് ശിവകുമാറും വ്യക്തമാക്കിയിട്ടില്ല.
Content Highlights: Not Even A Single MLA & Candidate Will Break, Assures DK Shivakumar
Published: 03 Dec 2023, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented