ഹൈദരാബാദ്: രാജ്യത്ത് വിദ്വേഷവും വെറുപ്പിന്റെ രാഷ്ട്രീയവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും അതിനു പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെലങ്കാനയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ആർ.എസ്.എസും മോദിയും രാജ്യത്ത് വിദ്വേഷം പടർത്തുന്നു. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കടതുറക്കുകയാണ് കോൺഗ്രസ്. മോദിക്കെതിരേ പോരാടുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിലായി 24 കേസുകളാണ് തന്റെ പേരിലുള്ളതെന്നും രാഹുൽ പറഞ്ഞു. എന്നാൽ, ഇതൊന്നും കാര്യമാക്കുന്നില്ലെന്നും രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിലാണ് താൻ താമസിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തെലങ്കാനയിലെ ഭരണകക്ഷിയായ ബി.ആർ.എസിനെതിരേയും ഒവൈസിയുടെ മജ്‍ലിസ് പാർട്ടിക്കെതിരേയും രാഹുൽ രൂക്ഷവിമർശനമുയർത്തി. കേന്ദ്രത്തിൽ മോദി തോൽക്കണമെങ്കിൽ തെലങ്കാനയിൽ ബി.ആർ.എസും മജ്‍ലിസ് പാർട്ടിയും തോൽക്കണമെന്ന് രാഹുൽ പറഞ്ഞു.