ഹെെദരാബാദ്: ന്യൂയോർക്ക് പോലുള്ള നഗരങ്ങളുമായി താരതമ്യപ്പെടുത്തുന്ന രീതിയിലുള്ള മാറ്റത്തിന് ഹെെദരാബാദ് വിധേയമായതായി ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ.ടി. രാമറാവു. കഴിഞ്ഞ ഒമ്പതര വർഷത്തെ കെ.സി.ആറിന്റെ ഭരണത്തിന് കീഴിലാണ് നഗരം ഇത്തരമൊരു മാറ്റത്തിന് സാക്ഷിയായതെന്നും അദ്ദേഹം പറഞ്ഞു.
വെെദ്യുതി വിതരണം വല്ലപ്പോഴും മാത്രമുണ്ടായിരുന്ന ഒരു കാലം നഗരത്തിലുണ്ടായിരുന്നു. 14 ദിവസത്തിലൊരിക്കൽ മാത്രമായിരുന്നു അക്കാലത്ത് ഇവിടെ കുടിവെള്ള വിതരണമുണ്ടായിരുന്നത്. എന്നാൽ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി മാറാനുള്ള ചുവടുവെപ്പിലാണ് നഗരം. ബി.ആർ.എസ് അധികാരത്തിലേറിയതിന് ശേഷം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
രജനികാന്തും സണ്ണി ഡിയോളും പോലുള്ള സൂപ്പർ താരങ്ങൾ ഹൈദരാബാദിനെ ന്യൂയോർക്കിനോട് താരതമ്യപ്പെടുത്തി. എന്നാൽ, കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും കെ.ടി. രാമറാവു കൂട്ടിച്ചേർത്തു.
Content Highlights: Hyderabad Being Compared to NYC, Thanks to BRS Govt, KTR
Published: 04 Nov 2023, 12:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented