ഹെെദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കെ.സി.ആർ കൊള്ളയടിച്ച പണം തിരിച്ചുപിടിച്ച് സാധാരണക്കാരുടെ ക്ഷേമപദ്ധതികൾക്കായി ഉപയോഗപ്പെടുത്തുമെന്ന് രാഹുൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഖമ്മത്ത് നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെലങ്കാനയിൽ വ്യാപകമായ അഴിമതിയാൽ ജനങ്ങൾ വലഞ്ഞിരിക്കുകയാണ്. ജനകീയ സർക്കാർ രൂപീകരിക്കുക എന്നത് കോൺഗ്രസിന്റെ അജണ്ടയാണ്. സംസ്ഥാനത്ത് കോൺഗ്രസ് അത് സാധ്യമാക്കും. പിന്നാലെ, കേന്ദ്രത്തിൽ നിന്നും മോദി സർക്കാറിനെ പുറത്താക്കുമെന്നും രാഹുൽ അവകാശപ്പെട്ടു.
തെലങ്കാനയിൽ കോൺഗ്രസ് പാർട്ടി നൽകിയ സംഭാവനകളെ ചോദ്യം ചെയ്ത കെ.സി.ആറിനെ രാഹുൽ പരിഹസിച്ചു. അദ്ദേഹം പഠിച്ച സ്കൂളുകളും സഞ്ചരിച്ച റോഡുകളും കോൺഗ്രസ് നിർമിച്ചതാണ്. ഹെെദരാബാദിനെ ലോകത്തിന്റെ ലോകത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റിയതും തന്റെ പാർട്ടിയാണ്. തെലങ്കാന സംസ്ഥാനം രൂപീകരിക്കുക എന്ന ജനങ്ങളുടെ ദീർഘനാളത്തെ സ്വപ്നം സാക്ഷാത്കരിച്ചത് കോൺഗ്രസാണെന്നും രാഹുൽ കെ.സി.ആറിനെ ഓര്‍മിപ്പിച്ചു.
Content Highlights: Congress built the schools KCR attended and the roads he walked on, says Rahul
Published: 18 Nov 2023, 11:20 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented