ന്യൂഡല്‍ഹി: വാതുവെപ്പ് ആപ്പ് ഇടപാടില്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ കടന്നാക്രമണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് ഉപേക്ഷിച്ചിട്ടില്ലെന്ന് ശനിയാഴ്ച ദര്‍ഗില്‍ നടന്ന റാലിയില്‍ സംസാരിക്കവെ മോദി ആരോപിച്ചു.
'ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിങ്ങളെ കൊള്ളയടിക്കാനുള്ള ഒരു അവസരവും ഉപേക്ഷിച്ചിട്ടില്ല. രണ്ട് ദിവസം മുന്‍പ് റായ്പുരില്‍ വലിയ ഒപ്പറേഷന്‍ നടന്നു. കറന്‍സി നോട്ടുകളുടെ വന്‍ ശേഖരം കണ്ടെത്തി. ചൂതാട്ടക്കാരുടെയും വാതുവെപ്പുകാരുടെയും പണമാണിതെന്നാണ് ജനങ്ങള്‍ പറയുന്നത്. ഈ കൊള്ളപ്പണംകൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വീട് നിറക്കുകയാണ്.' - പ്രധാനമന്ത്രി ആരോപിച്ചു. കുറ്റാരോപിതരായ ദുബായിലെ ആളുകളുമായി എന്തു ബന്ധമാണുള്ളതെന്ന് കോണ്‍ഗ്രസ് വെളിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ എല്ലാ അഴിമതിയും ഏജന്‍സികള്‍ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കോണ്‍ഗ്രസ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ അഴിമതിക്ക് ക്ഷാമമില്ല. നേതാക്കളുടെ മക്കള്‍ക്ക് ജോലി നല്‍കുന്നതിനും പൊതുജനങ്ങള്‍ക്ക് ജോലി നിഷേധിക്കുന്നതിനുമാണ് കോണ്‍ഗ്രസ് മുന്‍ഗണന നല്‍കുന്നത്. പാവപ്പെട്ടവരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അവരുടെ വേദനയും കഷ്ടപ്പാടും ഇവര്‍ മനസ്സിലാക്കുന്നില്ലെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
Content Highlights: congress is looting people prime minister
Published: 04 Nov 2023, 03:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented