റായ്പുര്‍: ഛത്തീസ്ഗഢിലെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളില്ല. അവര്‍ക്ക് അദാനിയുടെ കടങ്ങള്‍ മാത്രമേ എഴുതിത്തള്ളാന്‍ കഴിയൂ എന്നും രാഹുല്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഢിലെ കങ്കര്‍ ജില്ലയിലെ ഭാനുപ്രതാപുര്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
'ബി.ജെ.പി.ക്ക് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ കഴിയില്ല. അവര്‍ക്ക് അദാനിയുടെ കടങ്ങള്‍ മാത്രമേ എഴുതിത്തള്ളാനാവൂ. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അത് ചെയ്തുകാണിച്ചു. ഛത്തീസ്ഗഢിലെ കര്‍ഷകരുടെ കടങ്ങള്‍ വീണ്ടും എഴുതിത്തള്ളുമെന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി ഉറപ്പുനല്‍കുകയാണ്'- രാഹുല്‍ പറഞ്ഞു.
എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 15 ലക്ഷം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പുനല്‍കി. പക്ഷേ ഒന്നുമുണ്ടായില്ല. ഞാന്‍ വ്യാജ ഉറപ്പുകള്‍ നല്‍കില്ല. പറയുന്നതെന്തോ അത് ഞാന്‍ ചെയ്യും. കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെയും തൊഴിലാളികളെയും ദരിദ്രരെയും സഹായിക്കുമ്പോള്‍, ബി.ജെ.പി. സര്‍ക്കാര്‍ വലിയ വായില്‍ സംസാരിക്കുകയും എന്നിട്ട് അവസാനം അദാനിയെ സഹായിക്കുകയും ചെയ്യുന്നുവെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്ത് സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും രാഹുല്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രൈമറി തലം മുതല്‍ പി.ജി. വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. ബീഡിത്തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 4,000 രൂപവെച്ച് നല്‍കും. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുമെന്നും രാഹുല്‍ ഉറപ്പുനല്‍കി.
ഛത്തീസ്ഗഢില്‍ നവംബര്‍ ഏഴിനാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടം നവംബര്‍ 17-നും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
Content Highlights: chhattisgarh congress election campaign, rahul gandhi, waive loans of farmer, free education
Published: 28 Oct 2023, 08:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented