
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഢിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്നില്‍നിര്‍ത്തി വോട്ടുതേടി ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടേണ്ട എന്ന തീരുമാനത്തിലാണ് പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളാണ് പ്രചാരണരംഗത്തെ മുഖ്യ ആയുധങ്ങളിലൊന്ന്.
ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ അഴിമതിയാരോപണങ്ങളുമായി സംസ്ഥാന ബി.ജെ.പി. നേതൃത്വം കോണ്‍ഗ്രസിനെതിരേ കളത്തിലുണ്ടെങ്കിലും സംസ്ഥാനത്തെ നേതൃനിര ദുര്‍ബലമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രനേതൃത്വം മോദിയെ മുന്നില്‍നിര്‍ത്തുന്നത്.
ബി.ജെ.പി.യുടെ താരപ്രചാരകനായ പ്രധാനമന്ത്രി ഒക്ടോബര്‍ 30-ന് വീണ്ടും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. നാലുമാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മോദി ഛത്തീസ്ഗഢിലെത്തുന്നത്. മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങാണ് ഇപ്പോഴും ഛത്തീസ്ഗഢില്‍ ജനബന്ധമുള്ള സംസ്ഥാന നേതാവ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അയല്‍സംസ്ഥാനങ്ങളില്‍നിന്ന് ഒട്ടേറെ നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി. ഇറക്കിയിട്ടുണ്ട്. മോദിക്കു പുറമെ, അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കളുമെത്തും.
Content Highlights: chhattisgarh assembly elections bjp announces final list of candidates
Published: 27 Oct 2023, 12:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented