ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ജനങ്ങളോടും ബിജെപി പ്രവര്‍ത്തകരോടും പാര്‍ട്ടി നേതൃത്വത്തോടും നന്ദിപറഞ്ഞ് യോഗി ആദിന്യനാഥ്. നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയത്തിന് ജനങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നുവെന്ന് യോഗി ആദിത്യനാഥ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്ഷേമ നയങ്ങളില്‍ സാധാരണക്കാര്‍ക്കുള്ള അചഞ്ചലമായ വിശ്വാസത്തിന് തെളിവാണ് ഈ ഗംഭീര ഭൂരിപക്ഷമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങ് എന്നിവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ ട്വീറ്റുകള്‍. ഒപ്പം തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തിച്ച ബിജെപി പ്രവര്‍ത്തകരോടും യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചു. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിനായി അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ച കഠിനാധ്വാനികളും പോരാട്ടവീര്യവുമുള്ള പ്രവര്‍ത്തകര്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്ന് അദ്ദേഹം കുറിച്ചു.
ഉത്തര്‍പ്രദേശില്‍ ബിജെപി രണ്ടാംവട്ടവും അധികാരത്തിലെത്തുമ്പോള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണ് യോഗി ആദിത്യനാഥ്. അഞ്ച് വര്‍ഷം അധികാരത്തിലിരുന്ന ശേഷം തുടര്‍ഭരണം നേടുന്ന ആദ്യത്തെ മുഖ്യമന്ത്രിയാവുകയാണ് ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ മുന്‍പ് നാല് മുഖ്യമന്ത്രിമാര്‍ രണ്ടാംവട്ടം അധികാരത്തിലേറിയിട്ടുണ്ട്. എന്നാല്‍ അവരാരും അഞ്ച് വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ശേഷമല്ല വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് യോഗി ആദിത്യനാഥിന്റെ നേട്ടത്തെ സവിശേഷമാക്കുന്നത്.
37 വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഒരു മുഖ്യമന്ത്രി രണ്ടാം തവണ അധികാരത്തിലെത്തുന്നത്. 1985ല്‍ കോണ്‍ഗ്രസിന്റെ നാരായണ്‍ ദത്ത് തിവാരി ആണ് ഉത്തര്‍പ്രദേശില്‍ തുടര്‍ ഭരണത്തിലെത്തിയ അവസാനത്തെ മുഖ്യമന്ത്രി. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന സമ്പൂര്‍ണാനന്ദ് (1957), ചന്ദ്രഭാനു ഗുപ്ത (1962), എച്ച്. എന്‍ ബഹുഗുണ (1974) എന്നിവരാണ് രണ്ടുവട്ടം അധികാരത്തിലെത്തിയ മറ്റുള്ളവര്‍.
രണ്ടാംവട്ടം അധികാരത്തിലെത്തുന്ന ആദ്യത്തെ ബിജെപി മുഖ്യമന്ത്രികൂടിയാണ് ആദിത്യനാഥ്. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തീകരിക്കുന്ന മൂന്നാമത്തെ മുഖ്യമന്ത്രികൂടിയാണ് അദ്ദേഹം. ബഹുജന്‍ സമാജ് പാര്‍ട്ടി മുഖ്യമന്ത്രി മായാവതി (200712), സമാജ് വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവ് (201217) എന്നിവരാണ് മറ്റു രണ്ടുപേര്‍.
Content Highlights: Yogi Adityanath Delivers Big UP Win, BJP Keeps "Early Holi" Promise
Published: 10 Mar 2022, 08:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented