കൊച്ചി: റിലയൻസ് സ്ഥാപക ചെയർമാൻ ധീരുഭായ് അംബാനിയുടെ 93-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്, റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച 2025-26 വർഷത്തെ ബിരുദ, ബിരുദാനന്തര സ്കോളർഷിപ്പുകൾക്ക് കേരളത്തിൽ നിന്നുള്ള 351 വിദ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം 226 കുട്ടികളാണ് കേരളത്തിൽ നിന്ന് സ്കോളർഷിപ്പിന് അർഹരായത്. മൊത്തം 5,100 വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുത്തത്.
ഒരു വലിയ, ദീർഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയൻസ് ഫൗണ്ടേഷന്റെ സ്കോളർഷിപ്പുകൾ. 2022 ൽ, ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിത എം അംബാനി, 10 വർഷത്തിനുള്ളിൽ 50,000 സ്കോളർഷിപ്പുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33,471 സ്കോളർഷിപ്പുകൾ ഇതിനകം നൽകിക്കഴിഞ്ഞു.
സ്കോളർഷിപ്പ് ലഭിച്ചവരിൽ 83% പേർ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാർത്ഥികൾക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാർത്ഥികൾക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരിൽ 146 പേർ ഭിന്നശേഷിവിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.
Content Highlights: Reliance Foundation scholarship, Kerala students scholarship, Nita Ambani scholarship, undergraduate scholarships, postgraduate scholarships, education grants India, student financial aid Kerala
Published: 08 Jan 2026, 04:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented