മാതൃഭൂമിയും ഫെയര് ഫ്യൂച്ചര് ഓവര്സീസ് എജുക്കേഷന് കണ്സല്ട്ടന്സിയും സംയുക്തമായി നടത്തുന്ന 'യെസ് ക്വിസ് മി' ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കോളേജ് തല മത്സരത്തിന് മുന്നോടിയായി പൊതുജനങ്ങള്ക്കായി നടത്തിയ ഓണ്ലൈന് മത്സരത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്
മലപ്പുറം കാളിക്കാവിലെ നിഷാന് പികെയ്ക്കാണ് ഒന്നാം സ്ഥാനം. മാവേലിക്കര ഡിഇഒ ഓഫീസ് ക്ലാര്ക്കായ ജോര്ജ്ജ് വി തോമസിനാണ്
രണ്ടാം സ്ഥാനം. എറണാകുളം യുസി കോളേജ് വിദ്യാര്ഥിയായ അനുഗ്രഹ് വികെയാണ് മൂന്നാമതെത്തിയത്.
നവംബര് ഒന്നു മുതല് ഏഴുവരെ സംഘടിപ്പിക്കുന്ന ഓണ്ലൈന് ക്വിസ് മത്സരത്തില് ആര്ക്കും പങ്കെടുക്കാം. എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് www.mathrubhumi.com വഴിയാണ് മത്സരം. മത്സരത്തില് എല്ലാവര്ക്കും പങ്കെടുക്കാം. ഓണ്ലൈന് മത്സരത്തില് ക്വിസ് മാസ്റ്റര് മൂന്ന് ചോദ്യങ്ങള് ചോദിക്കും. ഉത്തരങ്ങള് ചോദ്യക്രമത്തില് ഒറ്റ മെസേജായി ഏറ്റവും ആദ്യം വാട്സാപ്പ് നമ്പറിലേക്ക് അയക്കണം. ആദ്യം ശരിയുത്തരം അയച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള് നേടുന്നവര്ക്ക് യഥാക്രമം 3,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെ സമ്മാനം നല്കും.
ഇന്നത്തെ ചോദ്യങ്ങള്
1) പാലക്കാട് ജില്ലയിലെ തരൂരില് ജനിച്ച ഈ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്.എയില് അംഗമായും സിലോണില് ഇന്ത്യന് ഹൈകമ്മീഷണറായും പ്രവര്ത്തിച്ചിട്ടുണ്ട്. പ്രഭാതദീപം എന്ന ബാലസാഹിത്യകൃതി ഇദ്ദേഹത്തിന്റേതാണ്. ആരാണ് ഈ വ്യക്തി?
ഉത്തരം: കെ.പി കേശവമേനോന്
2) ശ്യാം സുന്ദര് എന്ന വ്യക്തി രൂപകല്പ്പന ചെയ്ത ലോഗോയാണ് ചിത്രത്തില് നല്കിയിരിക്കുന്നത്. കുറച്ചുമാസങ്ങള്ക്കുമുമ്പ് വാര്ത്തയിലിടം നേടിയ ഏത് കാര്യത്തെ പ്രതിനിധാനം ചെയ്യുന്ന ലോഗായാണ് ഇത്?
ഉത്തരം: കോഴിക്കോട് - UNESCO സാഹിത്യനഗരം
3. ഫ്രഞ്ച് നാവികനായിരുന്ന ലൂയി അന്തോയിന്റെ പേരിന്റെ അവസാന ഭാഗത്ത് നിന്നാണ് നമുക്ക് സുപരിചിതമായ ഈ പൂവിന് പേര് ലഭിക്കുന്നത്. ഇതേ പേരില് പാപുവ ന്യൂ ഗിനിയയുടെ ഭാഗമായ ഒരു ദ്വീപ് കൂടിയുണ്ട്. അടുത്തിടെ മറ്റൊരു കാരണത്താല് ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ പൂവേതാണ്?
ഉത്തരം: ബോഗയിന്വില്ല (Bougainvillea)
അമല് നീരദ് സിനിമയായ ബോഗന്വില്ല കാരണമാണ് ഈ പേര് വീണ്ടും ശ്രദ്ധേയമായത്.
Content Highlights: Yes Quiz Me: Day 4 Winners Announced!
Published: 01 Nov 2024, 08:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented