
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തുന്നത് തമിഴ്നാട് സർക്കാരിന്റെ പരിഗണനയിൽ. സ്കൂൾ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സ്കൂൾ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹൻ ഇക്കാര്യം വ്യക്തമാക്കിയതെന് ഡിടി നെക്സ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
നൂറിലധികം അധ്യാപക-അധ്യാപകേതര സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ആലോചനാ യോഗത്തിൽ നിരവധി ആവശ്യങ്ങളും പരാതികളും മന്ത്രിക്ക് മുൻപാകെ സമർപ്പിച്ചിരുന്നു. ഉച്ചഭക്ഷണത്തിൽ ആഴ്ചയിലൊരിക്കൽ ചിക്കൻ ബിരിയാണി ഉൾപ്പെടുത്തണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളിൽ ഒന്നായിരുന്നു.
നിലവിൽ പി.എം. പോഷൻ (ഉച്ചഭക്ഷണ) പദ്ധതിക്ക് കീഴിൽ തമിഴ്നാട്ടിലെ സ്കൂളുകളിൽ ആഴ്ചയിൽ അഞ്ച് ദിവസവും മുട്ട വിതരണം ചെയ്യുന്നുണ്ട്.
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലുള്ള സ്കൂൾ വിദ്യാർഥികളാണ് പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്. എന്നാൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളും ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമാണ്. തമിഴ്നാട്ടിലെ നാൽപ്പത് ലക്ഷത്തോളം വിദ്യാർഥികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
കേരളത്തിലെ ഉച്ചഭക്ഷണമെനുവിൽ കഴിഞ്ഞ അദ്ധ്യയന വർഷം മുതലാണ് പുതിയ പരിഷ്കരണം വരുത്തിയത്. അംഗണവാടികളിൽ കുരുന്നുകൾക്ക് മുട്ട ബിരിയാണി വിളമ്പിത്തുടങ്ങിയത് ഇതിന്റെ ഭാഗമായായിരുന്നു.
Content Highlights: The Tamil Nadu government is evaluating a proposal to include chicken biryani once a week in the public school midday meal menu following recommendations submitted by teacher and staff associations during a consultation meeting with Education Minister A. Rajmohan.
Published: 29 Jul 2026, 03:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented