തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ വാട്ട്‌സാപ്പ്‌പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നൽകുന്നത് വിദ്യാഭ്യാസവകുപ്പ് വിലക്കി. ബാലാവകാശ കമ്മിഷന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. കുട്ടികൾക്ക് പഠനകാര്യങ്ങൾ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉൾപ്പെടെയുള്ള പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് ഗുണകരമല്ലെന്നാണ് കമ്മിഷന്റെ നിർദേശം.
കുട്ടികൾക്ക് നേരിട്ട് ക്ലാസിൽ ലഭിക്കേണ്ട പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നത് ഒഴിവാക്കണം. ഇക്കാര്യങ്ങൾ ഉറപ്പാക്കാൻ അധികാരികൾ സ്കൂളുകളിൽ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കുകയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം തേടുകയും വേണം.
പഠനകാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് അധികഭാരവും പ്രിന്റെടുത്ത് പഠിക്കുന്നത് സാമ്പത്തികഭാരത്തിനും ഇടയാക്കുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ നൽകിയ നോട്ടീസിനെത്തുടർന്നാണ് വിദ്യാഭ്യാസവകുപ്പ് സർക്കുലർ ഇറക്കിയത്.
Content Highlights: study materials should not be shared through whatsapp
Published: 22 Nov 2024, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented