കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ വിദ്യാർഥി ആത്മഹത്യാ നിരക്കിൽ 65 ശതമാനത്തോളം വർധന. 2013-ൽ 8,423 ആയിരുന്ന വിദ്യാർഥി ആത്മഹത്യകളുടെ എണ്ണം 2023-ൽ 13,892 ആയി ഉയർന്നതായി ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ (NCRB) കണക്കുകൾ വ്യക്തമാക്കുന്നു.
ഈ വർധന ഇതേ കാലയളവിലെ മൊത്തം ആത്മഹത്യകളിലെ വർധനയെക്കാൾ കൂടുതലാണ് എന്നതാണ് ശ്രദ്ധേയമായ കണ്ടെത്തൽ. 2013-നെ അപേക്ഷിച്ച് മൊത്തം ആത്മഹത്യകളിൽ 2023-ൽ 27 ശതമാനം വർധനയുണ്ടായത് (2013-ൽ 1.35 ലക്ഷം ആയിരുന്നത് 2023-ൽ 1.71 ലക്ഷമായി ഉയർന്നു).
പ്രധാന കണക്കുകൾ:
• 2023-ൽ രാജ്യത്തെ മൊത്തം ആത്മഹത്യകളിൽ വിദ്യാർഥി ആത്മഹത്യകൾ 8.1 ശതമാനമായിരുന്നു. ഒരു ദശാബ്ദം മുമ്പ് ഇത് 6.2 ശതമാനം ആയിരുന്നു.
• 2019-മായി താരതമ്യം ചെയ്യുമ്പോൾ 2023-ൽ വിദ്യാർഥി ആത്മഹത്യകളിൽ 34 ശതമാനം വർധനയുണ്ടായി.
• 2019-ലെ 1.39 ലക്ഷം മൊത്തം ആത്മഹത്യകളുമായി താരതമ്യം ചെയ്യുമ്പോൾ, 2023-ലെ കണക്ക് 23 ശതമാനം വർദ്ധന കാണിക്കുന്നു.
2023-ലെ മൊത്തം ആത്മഹത്യകളിൽ ഭൂരിഭാഗവും ദിവസ വേതനക്കാരിലാണ്. ദിവസ വേതനക്കാർ 27.5 ശതമാനം, വീട്ടമ്മമാർ 14 ശതമാനം, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ 11.8 ശതമാനം എന്നിങ്ങനെയാണ് ആത്മഹത്യകളുടെ നിരക്ക്.
Published: 01 Oct 2025, 05:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented