
ഹരിപ്പാട്: പ്ലസ്‌വൺ പ്രവേശനത്തിന് വിവിധ അലോട്‌മെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. ചൊവ്വാഴ്ച രാവിലെ 10 മുതൽ ബുധനാഴ്ച വൈകീട്ട് നാലുവരെ ഹയർ സെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in -ൽ അപേക്ഷിക്കാം.
ഓരോ സ്കൂളിലും ബാക്കിയുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച രാവിലെ സൈറ്റിൽ പ്രസിദ്ധീകരിക്കും. അതു പരിശോധിച്ചുവേണം ഓപ്ഷൻ നൽകാൻ. എത്ര ഓപ്ഷൻ നൽകുന്നതിനും തടസ്സമില്ല. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാനാകില്ല.
അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റടിസ്ഥാനത്തിൽ റാങ്കുപട്ടിക തയ്യാറാക്കും. ഇത് വ്യാഴാഴ്ച രാവിലെ ഒൻപതിന് സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അതു പരിശോധിച്ച് പ്രവേശനസാധ്യത കൂടുതലുള്ള സ്‌കൂളിൽ രാവിലെ 10-നും ഉച്ചയ്ക്ക് 12-നും ഇടയിൽ രക്ഷിതാവിനൊപ്പം ഹാജരാകണം. യോഗ്യതാ സർട്ടിഫിക്കറ്റ്, ടിസി, സ്വഭാവ സർട്ടിഫിക്കറ്റ് തുടങ്ങിയവയും ബോണസ് പോയിന്റുകൾക്ക് ആധാരമാകുന്ന മറ്റുരേഖകളും കരുതണം.
ഓരോ സ്‌കൂളിലും ഹാജരാകുന്നവരിൽനിന്ന് സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് പരിഗണിച്ച് പ്രിൻസിപ്പൽ പ്രവേശനം നടത്തും. ഉച്ചയ്ക്ക് 12 മുതൽ ഒന്നുവരെയാണ് ഇതിനുള്ള സമയം.
Content Highlights: Plus One: Those who have not yet been admitted can apply.
Published: 29 Jul 2025, 03:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented