കേരളത്തിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ആയുർവേദ ഡിഗ്രി/ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഹോമിയോപ്പതി ഡിഗ്രി പ്രോഗ്രാമുകളിലെ പ്രവേശനങ്ങൾക്ക് www.cee.kerala.gov.in വഴി സെപ്റ്റംബർ 24-ന് ഉച്ചയ്‌ക്ക് 12 വരെ അപേക്ഷിക്കാം.2024-ലെ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി.) സ്കോർ/റാങ്ക് അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികകൾ, ഓരോ കോഴ്സിലെയും പ്രവേശനത്തിനുവേണ്ട മറ്റു യോഗ്യതാവ്യവസ്ഥകൾ എന്നിവ പരിഗണിച്ചായിരിക്കും പ്രവേശനം.
മെമ്മോപ്രകാരം അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ 24-ന് രാത്രി എട്ടുമുതൽ 25-ന് ഉച്ചയ്‌ക്ക് 12 വരെ അവസരമുണ്ടാകും.പ്രൊവിഷണൽ റാങ്ക് പട്ടികകൾ, കാറ്റഗറി പട്ടികകൾ, 24-നും അന്തിമ റാങ്ക് പട്ടികകൾ, കാറ്റഗറി പട്ടികകൾ, 25-നും പ്രസിദ്ധപ്പെടുത്തും.അപേക്ഷ നൽകിയശേഷം പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നടത്താൻ 26 വൈകീട്ട് മൂന്നുവരെ www.cee.kerala.gov.in ൽ സൗകര്യമുണ്ടാകും.
ആദ്യഘട്ട പ്രൊവിഷണൽ അലോട്മെൻറ് 27-നും ആദ്യഘട്ട അന്തിമ അലോട്മെൻറ് 28-നും പ്രഖ്യാപിക്കും.അലോട്മെൻറ് ലഭിക്കുന്നവർ 29-നും ഒക്ടോബർ 1 വൈകീട്ട് നാലിനും ഇടയ്ക്ക് സ്ഥാപനത്തിൽ പ്രവേശനം നേടണം.ബന്ധപ്പെട്ട വിജ്ഞാപനങ്ങൾ, പ്രോസ്പെക്ടസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും
Content Highlights: PG Ayurvedham and homeopathy admission in kerala
Published: 24 Sept 2024, 05:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented