ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ കൗണ്‍സിലിങ് നടത്തുന്നുവെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് പ്രസ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ. കോവിഡ്-19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എം.ഡി, എം.എസ്, ഡിപ്ലോമ, എം.ഡി.എസ് കോഴ്‌സുകളിലെ അലോട്ടമെന്റും കൗണ്‍സിലിങ്ങും ഓണ്‍ലൈനായി നടത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം തീരുമാനിച്ചെന്നും ഇതിനായി സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. 

To advertise here,

എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടിമാര്‍ക്ക് അയച്ചതെന്ന തരത്തില്‍ പ്രചരിക്കുന്ന കത്ത് തയ്യാറാക്കിയിരിക്കുന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി പ്രീതി സുദന്റെ പേരിലാണ്. മെഡിക്കല്‍ പി.ജി പ്രവേശനത്തിനായുള്ള കൗണ്‍സിലിങ്ങും സീറ്റ് അലോട്‌മെന്റും കേന്ദ്ര ഹെല്‍ത്ത് ഡയറക്ടര്‍ ജനറലിന്റെ കീഴിലാകും നടപ്പാക്കുകയെന്നും കത്തില്‍ പറയുന്നു.

കത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സത്യാവസ്ഥയാരാഞ്ഞ് വിദ്യാര്‍ഥികളും രക്ഷിതാക്കളുമുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇത്തരമൊരു കത്തയച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ വിവരങ്ങളാണെന്നും പി.ഐ.ബി വ്യക്തമാക്കിയത്. 

Content Highlights: Online Medical PG Counselling and allotment by health ministry, the is fake says PIB