ന്യൂഡൽഹി: എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം ഉൾപ്പെടുത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് എൻസിഇആർടി. വിവാദമായ പുസ്തകം പൂർണമായും പിൻവലിച്ചതായും ഉള്ളടക്കത്തിൽ നിരുപാധികമായി ക്ഷമ ചോദിക്കുന്നതായും വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ബുധനാഴ്ച വാദം കേൾക്കാനിരിക്കെയാണ് നീക്കം.
- വിവാദമായ പാഠഭാഗം: എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകമായ 'Exploring Society: India and Beyond'-ലെ 'The Role of Judiciary in our Society' എന്ന അധ്യായമാണ് വിവാദമായത്.
-
കോടതിയുടെ ഇടപെടൽ: ജുഡീഷ്യറിയെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, പുസ്തകത്തിന്റെ വിതരണം തടയാനും ഓൺലൈൻ പതിപ്പുകൾ നീക്കം ചെയ്യാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
-
കർശന നിലപാട്: വെറും ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരുകൾ സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കഴിഞ്ഞ തവണ നിർദ്ദേശിച്ചിരുന്നു. എൻസിഇആർടി. ഡയറക്ടർക്കും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും കോടതി കാരണംകാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭവത്തിൽ സുപ്രീം കോടതി നാളെ സ്വീകരിക്കുന്ന നിലപാട് എൻ.സി.ഇ.ആർ.ടി. ഉദ്യോഗസ്ഥർക്ക് നിർണ്ണായകമാകും.
Content Highlights: NCERT issues public apology for controversial judiciary content in Class 8 textbook.
Published: 10 Mar 2026, 10:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented