ന്യൂഡൽഹി: മുഗൾകാലഘട്ടത്തെ പൊളിച്ചെഴുതി എൻസിഇആർടിയുടെ എട്ടാം ക്ലാസിലെ പുതിയ സാമൂഹികശാസ്ത്ര പാഠപുസ്തകം. നേരത്തേ ഏഴാം ക്ലാസിൽ ഉൾപ്പെട്ടിരുന്ന പാഠഭാഗങ്ങളെ എട്ടാം ക്ലാസിലേക്ക് മാറ്റിയാണ് പുതിയ പരിഷ്കാരം. മുഗൾഭരണകാലം വിവരിക്കുന്നതിനൊപ്പം ചരിത്രത്തിലെ ഇരുണ്ടവശങ്ങളും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യചരിത്രത്തിൽ തെളിഞ്ഞകാലം മാത്രമല്ല, ഇരുണ്ടകാലഘട്ടങ്ങളുമുണ്ടെന്നും വസ്തുതാപരമായാണ് അക്കാര്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്നും അധികൃതർ പറഞ്ഞു.
മുഗൾ ചക്രവർത്തിമാരായ ബാബറിനെയും അക്ബറിനെയും ഔറംഗസേബിനെയും പുതിയ പുസ്തകത്തിൽ ഇന്ത്യൻ ജനതയ്ക്കുമേൽ ആക്രമണമഴിച്ചുവിട്ടവരായി ഉദാഹരണസഹിതം വിശദീകരിക്കുന്നു. ബാബർ സാംസ്കാരിക ഔന്നത്യം പുലർത്തിയിരുന്നെങ്കിലും നിർദയനും ക്രൂരനുമായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. അക്ബറിന്റെ കാലഘട്ടത്തിൽ കൂട്ടക്കുരുതികൾ അരങ്ങേറിയിരുന്നു. ചിറ്റൂർ കോട്ട പിടിച്ചെടുത്തപ്പോൾ 30,000 സാധാരണക്കാരെ കൊലപ്പെടുത്തി സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി. ക്ഷേത്രങ്ങൾ തകർത്തത് ഇസ്ലാം മതപ്രചാരം നടത്തി.
അക്ബർ പിന്നീട് സമാധാനത്തിന്റെ പാതയിലേക്ക് തിരിഞ്ഞതായും പുസ്തകം പറയുന്നു. ഔറംഗസേബിന്റെ കാലത്ത് ഹിന്ദുക്ഷേത്രങ്ങൾക്കുപുറമേ ജൈന, സിഖ് ആരാധനാലയങ്ങളും തകർക്കപ്പെട്ടു. നാട്ടുരാജാക്കന്മാരുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ചും പുസ്തകത്തിൽ വിശദീകരിക്കുന്നു. നൂറ്റാണ്ടുകൾക്കുമുൻപുണ്ടായ കാര്യങ്ങളാണെന്ന് മനസ്സിലാക്കണമെന്നും മുഗൾകാലത്ത് സംഭവിച്ചതിനൊന്നും ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ഉത്തരവാദിത്വമില്ലെന്നും പാഠപുസ്തകത്തിൽ എടുത്തുപറയുന്നു.
‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന സാമൂഹികശാസ്ത്ര പുസ്തകത്തിന്റെ ഒന്നാംഭാഗമാണ് ഇപ്പോൾ പുറത്തിറങ്ങിയത്.
Content Highlights: NCERT`s new 8th-grade social science textbook rewrites Mughal history
Published: 17 Jul 2025, 07:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented