തിരുവനന്തപുരം: സാങ്കേതിക മേഖലയിലെ നൈപുണ്യ പരിശീലന സ്ഥാപനമായ ഐ.സി.ടി അക്കാദമി ഓഫ് കേരള ഓഫ്‌ലൈൻ ക്ലാസ്സുകളും നാനോസ്‌കിൽ പ്രോഗ്രാമുകളും ആരംഭിച്ചു. ഐ.സി.ടി. അക്കാദമിയുടെ വിവിധ സെന്ററുകളില്‍ മൂന്നു മാസം ദൈര്‍ഘ്യമുള്ള ഓഫ്‌ലൈന്‍ കോഴ്സുകളാണ് തുടങ്ങുന്നത്. 

To advertise here,

സ്‌കോളർഷിപ്പുകളും ആറ് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിംഗ് ആക്‌സസ്, എംപ്ലോയബിലിറ്റി ട്രെയിനിംഗ് എന്നിവയും ഈ കോഴ്സുകള്‍ക്കു ലഭ്യമാണ്. സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലസ്റ്റിക്സ്, സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇൻ സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 

വ്യക്തികളുടെ പ്രായോഗിക നൈപുണ്യവും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ളവയാണ് നാനോസ്കില്‍ പ്രോഗ്രാമുകള്‍. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും https://ictkerala.org/open-courses സന്ദർശിക്കുക. തൊഴില്‍ സാധ്യതകൾ മെച്ചപ്പെടുത്തുന്നതിനും കമ്പനികൾക്ക് അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനുമായി ഐസിടിഎകെ ടാലന്റ്സ്കൗട്  എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും അക്കാദമി രൂപംനല്‍കിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്.