മഹാത്മാഗാന്ധി സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ പ്രവേശനത്തിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. എംബിഎ (ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്റ്, മാർക്കറ്റിങ്, ഫിനാൻസ്), എംകോം(ഫിനാൻസ് ആൻഡ് ടാക്സേഷൻ), എംഎ ഇംഗ്ലീഷ്, എംഎ ഇക്കണോമിക്സ്, ബികോം (ഓണേഴ്സ്) ബിബിഎ (ഓണേഴ്സ്), ബിഎ പൊളിറ്റിക്കൽ സയൻസ് (ഓണേഴ്സ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
സർവകലാശാലയുടെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജുക്കേഷനാണ് പ്രോഗ്രാം നടത്തുന്നത്. യുജിസിയുടെ അംഗീകാരമുള്ള പ്രോഗ്രാമുകൾ റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. ലോകത്തെവിടെനിന്നും ചേർന്നുപഠിക്കാം. വിവിധ കാരണങ്ങളാൽ കോളേജിൽ പഠിക്കാൻ കഴിയാതിരുന്നവർക്കും ജോലിയോടൊപ്പം പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്കും പ്രവേശനം നേടാം.
റെഗുലർ പ്രോഗ്രാമുകൾക്കൊപ്പം ഓൺലൈൻ പ്രോഗ്രാമുകൾ ചെയ്യാനാകും. ഓണേഴ്സ് ബിരുദ പഠനം നാലുവർഷമാണെങ്കിലും ആവശ്യമായ ക്രെഡിറ്റ് നേടി മൂന്നുവർഷം പൂർത്തീകരിക്കുന്നവർക്കും ബിരുദംനേടാവുന്ന രീതിയിലാണ് പാഠ്യപദ്ധതി. ലൈവ് ഇന്ററാക്ടീവ് സെഷനുകൾക്കുപുറമേ റെക്കോഡ് ചെയ്ത വീഡിയോ ക്ലാസുകളും ഇ-ലേണിങ് മെറ്റീരിയലുകളും ഉപയോഗിക്കുന്നു. വീട്ടിലിരുന്ന് എഴുതാവുന്ന റിമോട്ട്ലി പ്രോക്ടേഡ് പരീക്ഷയാണ് നടത്തുക. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും cdoe.mgu.ac.in സന്ദർശിക്കുക. വിവരങ്ങൾക്ക് 9188918258, 8547852326.
Content Highlights: Mahatma Gandhi University`s online degree & postgraduate programs
Published: 05 Aug 2025, 09:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented