
ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (ഡി.ടി.യു.-ഷഹബാദ് ദൗലത്പുർ, മെയിൻ ബവനാ റോഡ്, ഡൽഹി -42), വ്യത്യസ്ത വിഷയങ്ങളിലെ എം.ടെക്. പ്രോഗ്രാം 2025 ജനുവരി സെഷൻ പ്രവേശനത്തിന് അപേക്ഷിക്കാം.
വകുപ്പുകളും പ്രോഗ്രാമുകളും
• അപ്ലൈഡ് കെമിസ്ട്രി വകുപ്പ് -എം.ടെക്. പോളിമർ ടെക്നോളജി * അപ്ലൈഡ് ഫിസിക്സ് -മെറ്റീരിയൽ സയൻസ് ആൻഡ് ടെക്നോളജി * ബയോടെക്നോളജി -ബയോ ഇൻഫർമാറ്റിക്‌സ്; ഇൻഡസ്ട്രിയൽ ബയോടെക്നോളജി • സിവിൽ എൻജിനിയറിങ് -ജിയോ ടെക്നിക്കൽ എൻജിനിയറിങ്; ഹൈഡ്രോളിക്സ് ആൻഡ് വാട്ടർ റിസോഴ്സസ് എൻജിനിയറിങ്; സ്ട്രക്ചറൽ എൻജിനിയറിങ് • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് -ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്
• ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് -മൈക്രോവേവ് ആൻഡ് ഓപ്റ്റിക്കൽ കമ്യൂണിക്കേഷൻ എൻജിനിയറിങ്; സിഗ്നൽ പ്രോസസിങ് ആൻഡ് ഡിജിറ്റൽ ഡിസൈൻ; വി.എൽ.എസ്.ഐ. ഡിസൈൻ ആൻഡ് എംബഡഡ് സിസ്റ്റം • ഇൻഫർമേഷൻ ടെക്നോളജി -ഇൻഫർമേഷൻ ടെക്നോളജി • ഇലക്‌ട്രിക്കൽ എൻജിനിയറിങ് -കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ; പവർ സിസ്റ്റം; പവർ ഇലക്ട്രോണിക്സ് ആൻഡ് സിസ്റ്റംസ് • എൻവയൺമെൻറൽ എൻജിനിയറിങ് -എൻവയൺമെൻറൽ എൻജിനിയറിങ് •മെക്കാനിക്കൽ എൻജിനിയറിങ് -പ്രൊഡക്‌ഷൻ എൻജിനിയറിങ്; തെർമൽ എൻജിനിയറിങ്; ഇൻഡസ്ട്രിയൽ എൻജിനിയറിങ് ആൻഡ് മാനേജ്മെൻറ്്; എനർജി സിസ്റ്റംസ് ആൻഡ് മാനേജ്മെൻറ്്; കംപ്യൂട്ടർ എയ്ഡഡ് അനാലിസിസ് ആൻഡ് ഡിസൈൻ • സോഫ്റ്റ് വേർ എൻജിനിയറിങ് - ഡാറ്റാ സയൻസ്; സോഫ്റ്റ് വേർ എൻജിനിയറിങ് • മൾട്ടി ഡിസിപ്ലിനറി സെൻറർ ഫോർ ജിയോ ഇൻഫർമാറ്റിക്സ് -ജിയോ ഇൻഫർമാറ്റിക്സ്.
ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട അക്കാദമിക് യോഗ്യത, മറ്റ് എലിജിബിലിറ്റി വ്യവസ്ഥകൾ തുടങ്ങിയവയ്ക്ക് അഡ്മിഷൻ ബ്രോഷർ കാണുക.
പ്രവേശന കാറ്റഗറി/അർഹത, പ്രവേശനരീതി, സാമ്പത്തികസഹായം:
(i) സാധുവായ ഗേറ്റ് സ്കോർ ഉള്ള ഫുൾ ടൈം കാൻഡിഡേറ്റ്സ് -ഗേറ്റ് മെറിറ്റ് പരിഗണിച്ച് പ്രവേശനം നൽകും. എ.ഐ.സി.ടി.ഇ. ഗേറ്റ് സ്കോളർഷിപ്പിന് അർഹതയുണ്ട്
(ii) ഗേറ്റ് സ്കോറില്ലാത്ത ഫുൾ ടൈം കാൻഡിഡേറ്റ്സ് -ഗേറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ സീറ്റുകൾ ഒഴിഞ്ഞുകിടന്നാൽമാത്രം, ഡി.ടി.യു. നടത്തുന്ന അഡ്മിഷൻ ടെസ്റ്റിലെ മെറിറ്റ് പരിഗണിച്ച്, ഗേറ്റ് യോഗ്യതയില്ലാത്ത അപേക്ഷകരെ പ്രവേശനത്തിന് പരിഗണിക്കും. ഏതാനും പേർക്ക്, മികവ്, സ്ഥിരതയുള്ള അക്കാദമിക് റെക്കോഡ്, ഡിപ്പാർട്മെൻറ്് ആവശ്യകത എന്നിവ കണക്കിലെടുത്ത് 7500 രൂപയുടെ ഡി.ടി.യു. ടീച്ചിങ് അസിസ്റ്റൻറ്്ഷിപ്പ് ലഭിക്കാം (iii) പാർട് ടൈം കാൻഡിഡേറ്റ്സ്, ഫുൾ ടൈം സ്പോൺസേഡ് കാൻഡിഡേറ്റ്സ്: വിശദാംശങ്ങൾ അഡ്മിഷൻ ബ്രോഷറിൽ ലഭിക്കും. ഈ വിഭാഗക്കാർക്ക് സാമ്പത്തികസഹായമുണ്ടാകില്ല.
എൻവയൺമെൻറൽ എൻജിനിയറിങ് ഒഴികെയുള്ള വകുപ്പുകളിൽ എം.ടെക്. ബൈ റിസർച്ച് പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇരുപ്രോഗ്രാമുകളിലേക്കും dtu.ac.in ലെ അഡ്മിഷൻ ലിങ്ക് വഴി ജനുവരി 14 വരെ അപേക്ഷിക്കാം.
റിസർച്ച് വഴിയും എം.ടെക്. നേടാം
Content Highlights: m tech in delhi technological university
Published: 01 Jan 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented