
തിരുവനന്തപുരം: സ്വകാര്യസര്‍വകലാശാലാ ബില്ലില്‍ വിദേശത്തുള്ള സര്‍വകലാശാലകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും സര്‍ക്കാന്റെ അനുമതി. വിദേശത്ത് സ്ഥാപിക്കാവുന്നവിധത്തില്‍ ഓഫ്ഷോര്‍ കാംപസുകള്‍ തുറക്കാനും സ്വകാര്യസര്‍വകലാശാലകളെ അനുവദിക്കും. ഫലത്തില്‍, വിദേശസര്‍വകലാശാലകള്‍ക്കും വിദേശ വിദ്യാഭ്യാസ ഏജന്‍സികള്‍ക്കുമൊക്കെ പിന്‍വാതില്‍ പ്രവേശനത്തിന് വഴിതുറക്കുന്നതാണ് ബില്‍. മാര്‍ച്ചില്‍ നിയമസഭയില്‍ വരും.
സര്‍വകലാശാലയുടെ അധികാരം നിര്‍വചിക്കുന്നിടത്താണ് വിദേശസര്‍വകലാശാലകളും ഏജന്‍സികളും സര്‍ക്കാരുകളുമായൊക്കെ ഒന്നിച്ചുപ്രവര്‍ത്തിക്കാനുള്ള അനുമതി. ഇന്ത്യയിലും വിദേശത്തുമുള്ള മറ്റേതെങ്കിലും സര്‍വകലാശാലയുമായോ സ്ഥാപനവുമായോ അധികാരസ്ഥാപനവുമായോ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും ആവാമെന്നും പറയുന്നു.
ബില്ലില്‍ സര്‍വകലാശാലയുടെ സ്വഭാവം വ്യക്തമാക്കുന്നിടത്താണ് ഓഫ് ഷോര്‍ കാംപസുകളെക്കുറിച്ചുള്ള പരാമര്‍ശം. 'ഒരു മള്‍ട്ടി ഡിസിപ്ലിനറി സര്‍വകലാശാല ആയിരിക്കണം. അതിന്റെ സ്ഥാനം സംസ്ഥാനത്തിനകത്തായിരിക്കണം. എന്നാല്‍, യു.ജി.സി.യും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡികളും അനുശാസിക്കുന്ന നിബന്ധനകള്‍ക്കു വിധേയമായി, സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് ഓഫ് കാംപസ് സെന്ററുകളും ഓഫ് ഷോര്‍ കാംപസുകളും ആരംഭിക്കാന്‍ സര്‍വകലാശാലയ്ക്ക് അനുമതിനല്‍കാവുന്നതാണ്.'
എവിടെ സ്ഥാപിച്ചുവോ അതുപോലെ വിദേശത്തും പ്രവര്‍ത്തിക്കാവുന്നവിധത്തിലാണ് സ്വകാര്യസര്‍വകലാശാലയുടെ ഓഫ്-ഷോര്‍ കാംപസുകള്‍. സംസ്ഥാനത്തെ പൊതുസര്‍വകലാശാലകള്‍ക്ക് ഓഫ് കാംപസുകള്‍ക്കുപോലും അനുമതിനിഷേധിച്ചിരിക്കെയാണ്, സ്വകാര്യസര്‍വകലാശാലകള്‍ക്ക് സംസ്ഥാനത്തും വിദേശത്തും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമനുവദിക്കുന്ന നിയമനിര്‍മാണം.
യു.ജി.സി.യും കേന്ദ്രനയവും അനുകൂലം
രാജ്യത്ത് വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനസര്‍ക്കാര്‍ വിദേശസര്‍വകലാശാലയെ സ്വാഗതംചെയ്യുകയും ചെയ്തു. നയപരമായ പ്രശ്‌നം ഉയര്‍ന്നുവന്നതോടെ, സി.പി.എം. പൊളിറ്റ് ബ്യൂറോ ഇടപെട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്മാറി.
സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍ തമ്മില്‍ സഹകരണമാവാമെന്ന് 2022-ലെ യു.ജി.സി. മാര്‍ഗരേഖയും വ്യക്തമാക്കുന്നു. പകുതി ഇന്ത്യയിലെ കാംപസിലും പകുതി വിദേശത്തും പഠിക്കാവുന്നവിധത്തിലുള്ള സംയുക്തകോഴ്സുകളും ഇരട്ടബിരുദ കോഴ്സുകളുമൊക്കെ നടത്താം.
Content Highlights: Kerala`s new private university bill allows collaboration with foreign universities & offshore campu
Published: 13 Feb 2025, 07:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented