ജോലിയുള്ളവർക്കായി കേരളത്തിലെ വിവിധ പോളിടെക്നിക് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രോഗ്രാം പ്രവേശനത്തിന് ശനിയാഴ്ചവരെ അപേക്ഷിക്കാം. .
യോഗ്യത
10+2/വിഎച്ച്എസ്ഇ/തത്തുല്യ പരീക്ഷ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി/ പ്രോസ്പെക്ടസ് പ്രകാരമുള്ള മറ്റേതെങ്കിലും നിർബന്ധവിഷയം പഠിച്ച് ജയിച്ചിരിക്കണം. പത്താംക്ലാസ് കഴിഞ്ഞ് രണ്ടുവർഷത്തെ എൻസിവിടി/എസ്‌സിവിടി/കെജിസിഇ മെട്രിക് കോഴ്സ് ജയിച്ചവർക്കും അപേക്ഷിക്കാം. സർക്കാർവകുപ്പുകൾ/രജിസ്ടർ ചെയ്യപ്പെട്ടിട്ടുളള വ്യവസായം, കേന്ദ്ര/സംസ്ഥാന ഓർഗനൈസേഷനുകൾ, പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, എംഎസ്എംഇകൾ, സർക്കാർ/ബോർഡ് (സംസ്ഥാനം/കേന്ദ്രം) അംഗീകാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയിൽ ജോലിചെയ്യുന്ന പ്രൊഫഷണലുകളായിരിക്കണം.
അപേക്ഷകർക്ക് മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങളിലൊന്നിൽ, കുറഞ്ഞത് ഒരുവർഷത്തെ ഫുൾ ടൈം/റെഗുലർ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സ്വയംതൊഴിൽ ചെയ്യുന്നവരുടെ കാര്യത്തിൽ ഒരു വർഷത്തെ സ്വയം സംരംഭകത്വ പ്രവൃത്തിപരിചയം വേണം. അവർ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. ബന്ധപ്പെട്ട മേഖലയിൽ സാങ്കേതിക പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അപേക്ഷാർഥിയുടെ ജോലിസ്ഥലം/താമസസ്ഥലം, പഠന കേന്ദ്രത്തിന്റെ 75 കിലോമീറ്റർ പരിധിയിലായിരിക്കണം.സർക്കാർ/എയ്ഡഡ് -26,250 രൂപ. കോസ്റ്റ് ഷെയറിങ് -30,000 രൂപ. സ്വാശ്രയം - സർക്കാർ സീറ്റ് 25,000 രൂപ, മാനേജ്മെൻ്റ് സീറ്റ് 37,500 രൂപ എന്നിങ്ങനെയാണ് പ്രതിവർഷ ട്യൂഷൻഫീസ്.
അപേക്ഷ
പ്രവേശനത്തിൽ താത്‌പര്യമുള്ളവർ ആദ്യം www.polyadmission.org/wp ൽ ഫീസായി 400 രൂപ ഓൺലൈനായി അടച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.തുടർന്ന് സൈറ്റിൽ അപേക്ഷ നൽകണം. ഒറ്റത്തവണ രജിസ്ട്രേഷൻ ഫീ അടയ്ക്കാനും അപേക്ഷ നൽകാനുമുള്ള അവസാന തീയതി ജൂൺ 21.
Content Highlights: Kerala Polytechnic Lateral Entry Diploma
Published: 21 Jun 2025, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented