തിരുവനന്തപുരം: എം.ബി.ബി.എസ്. വിദ്യാർഥികളിൽനിന്ന് കോഴ്സിന്റെ നാലരവർഷത്തെ (54 മാസം) അക്കാദമിക് കാലയളവിനുള്ള ട്യൂഷൻ ഫീസ് മാത്രം ഈടാക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചു. ഒരു വർഷത്തെ നിർബന്ധിത റൊട്ടേറ്റിങ് മെഡിക്കൽ ഇന്റേൺഷിപ്പ് കാലയളവിന് ട്യൂഷൻ ഫീസ് ഈടാക്കരുതെന്ന ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി.) നിർദേശത്തെത്തുടർന്നാണീ ഉത്തരവ്.
MBBS ഫീസ് 4.5 വർഷത്തേക്ക് മാത്രം; അധിക ഫീസ് ഈടാക്കുന്ന കോളേജുകൾക്കെതിരെ മുന്നറിയിപ്പുമായി എൻ.എം.സി
അധികമായി ഈടാക്കിയ ഫീസ് നിലവിലെ മടക്കിനൽകുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമവിധിക്ക് വിധേയമായിരിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ഇനി ഈ ഫീസ് മാത്രമേ ഈടാക്കാവൂ. കേരളത്തിലെ മെഡിക്കൽ കോളേജുകൾ അധികമായി ഈടാക്കിയ ഫീസ് തിരിച്ചുനൽകാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് എൻ.എം.സി. നിർദേശം നൽകിയിരുന്നെങ്കിലും, ഇതിനെതിരെ കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളേജ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.
അതുവരെ ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് ഈടാക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Content Highlights: The Kerala government has officially ordered that medical colleges can only collect tuition fees for the 4.5-year academic duration of the MBBS course, strictly banning charges during the one-year mandatory internship per NMC guidelines.
Published: 19 Jul 2026, 09:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented