സംസ്ഥാനത്തെ 100 ഐടിഐകളില്‍ ക്ലാസ് മുറികള്‍ ഡിജിറ്റൈസ് ചെയ്യാനും കംപ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കാനും നടപടിയാവുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭ്യമാക്കാന്‍ ആരംഭിച്ച വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് മുറികള്‍ ആധുനികവത്കരിക്കുന്നത്. തൊഴിലും നൈപുണ്യവും വകുപ്പ് ഇതിനായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിനെ (കെഎഎസ്ഇ) ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് സര്‍ക്കാരിനു കീഴില്‍ 108 ഐടിഐകളാണുള്ളത്. ഇതില്‍ സ്വന്തമായി കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളുമുള്ള 100 ഐടിഐകളിലാണ് ക്ലാസ് മുറികള്‍ ഡിജിറ്റൈസ് ചെയ്യുകയും ലാബ് സൗകര്യം ഉറപ്പാക്കുകയും ചെയ്യുക. വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐടിഐകളെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പ്രായോഗിക പരിശീലനത്തിനൊപ്പം വിദ്യാര്‍ഥികളില്‍ തൊഴിലിന് ആവശ്യമായ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ധിപ്പിക്കുക, ജോലിസംബന്ധമായ പുതിയ സോഫ്റ്റ്‌വേറുകള്‍ പരിചയപ്പെടുത്തുക എന്നിവയെല്ലാമാണ് പദ്ധതിയുടെ ലക്ഷ്യം.
നൈപുണ്യപരിശീലനത്തിലൂടെ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സര്‍ക്കാര്‍ വിജ്ഞാനകേരളം പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഐടിഐകളില്‍ നടപ്പാക്കുന്നത് നീണ്ടുപോയിരുന്നു.
ഓരോ ഐടിഐകളിലും പദ്ധതിക്കായി ഒരുലക്ഷം രൂപവീതമാണ് ചെലവിടുകയെന്നും ഈ അധ്യായനവര്‍ഷം തന്നെ പദ്ധതി ആരംഭിക്കാനാണ് ശ്രമമെന്നും അധികൃതര്‍ പറഞ്ഞു.
Content Highlights: Kerala ITIs are upgrading. 100 centers will get digitized classrooms and modern computer labs under the `Vignana Keralam` project to enhance employability and skills.
Published: 09 Dec 2025, 08:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented