തിരുവനന്തപുരം: ഈ വർഷത്തെ കീം റാങ്കുപട്ടികയും കോടതികയറാൻ സാധ്യത. സി.ബി.എസ്.ഇ. 12-ാംക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ച ഒരുവിഭാഗം വിദ്യാർഥികളുടെ ഫലംവൈകിയതോടെ, മാർക്ക് അപ്‌ലോഡ് ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ടതാണ് കാരണം. മാർക്കുസമീകരണത്തിലെ പ്രശ്നത്തെത്തുടർന്ന് കഴിഞ്ഞതവണയും കീം റാങ്ക് വിഷയം കോടതികയറിയിരുന്നു.
പുനർമൂല്യനിർണയഫലം കാത്ത് കീം റാങ്കുപട്ടിക ഉന്നതവിദ്യാഭ്യാസവകുപ്പ് നീട്ടിയെങ്കിലും പുനർമൂല്യനിർണയത്തിന്റെ ഫലംവൈകിയതിനാൽ ഒട്ടേറെപ്പേർക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാനായിരുന്നില്ല.
ഒരാഴ്ച മുൻപ് കീം റാങ്ക് പ്രഖ്യാപനം സർക്കാർ തീരുമാനിച്ചെങ്കിലും സി.ബി.എസ്.ഇ. പുനർമൂല്യനിർണയത്തിൽ മാർക്ക് കൂടുന്ന വിദ്യാർഥികൾക്ക് അവസരമൊരുക്കാൻ അതു നീട്ടിവെക്കുകയായിരുന്നു. മാർക്ക് അപ്‌ലോഡ് ചെയ്യാൻ 23 വരെ സമയവും അനുവദിച്ചു.
എന്നാൽ, പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവരിൽ 13 ശതമാനം വിദ്യാർഥികളുടെ ഫലം വന്നത് വെള്ളിയാഴ്ചയാണ്.
അപ്പോഴേയ്ക്കും സമയപരിധി അവസാനിച്ചിരുന്നു. രക്ഷിതാക്കൾ പരാതിപ്പെട്ടെങ്കിലും ഇനിയും റാങ്ക് പ്രഖ്യാപനം നീട്ടാനാവില്ലെന്ന നിലപാടിലാണ് സർക്കാർ.
Content Highlights: The upcoming KEAM rank list faces potential legal challenges after several CBSE Class 12 students were unable to upload their revised marks due to delays in receiving their revaluation results before the government's deadline.
Published: 27 Jun 2026, 07:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented