
കല്യാശ്ശേരി: കോവിഡ് കാലത്തെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലോകോത്തര ഹാക്കത്തോണില്‍ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. കോളേജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികളായ സി.അഭിനന്ദും ശില്പ രാജീവുമാണ് അപൂര്‍വനേട്ടവും 7.5 ലക്ഷത്തിന്റെ പുരസ്‌കാരവും സ്വന്തമാക്കിയത്
.


യു.എസ്.എ. കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൊട്വാനി ജഡേജ ഫാമിലി ഫൗണ്ടേഷനും ഹാക്കര്‍ എര്‍ത്തും ചേര്‍ന്ന് കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ ഹാക്കത്തോണിലാണ് ഇവര്‍ ഒന്നാമതെത്തിയത്. 'കോവിഡ് 19 പ്രതിരോധത്തിന് പഠനവും അവബോധവും' എന്ന വിഷയത്തില്‍ പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് സാമൂഹികമാധ്യമങ്ങളുടെ രൂപത്തിലുള്ള 'iClassroom' എന്ന വെര്‍ച്വല്‍ ക്ലാസ്മുറി ഒരുക്കിയാണ് ഇരുവരും നേട്ടംകൊയ്തത്. ലക്ചര്‍ റെക്കോഡിങ് മുതല്‍ ഓണ്‍ലൈനായി അസൈന്‍മെന്റുകളും പ്രോജക്ടുകളും സമര്‍പ്പിക്കാന്‍ വരെ സാധിക്കുന്ന ആശയം കോവിഡ് ലോക്ഡൗണ്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് മുതല്‍ക്കൂട്ടാകുമെന്ന് വിധിനിര്‍ണയസമിതി വിലയിരുത്തി.
മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന മൈ സോണിന്റെ ഇന്‍ഡസ്ട്രി സ്റ്റുഡന്റ് കണക്ട് പ്രോഗ്രാമിന്റെ ഭാഗമായി കണ്ണൂര്‍ നിക്ഷാന്‍ ഇലക്ട്രോണിക്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഇന്നൊവേഷന്‍ സ്‌പേസിന്റെ ഭാഗംകൂടിയാണിവര്‍. യുവസംരംഭകരെ വ്യവസായങ്ങള്‍ പിന്തുണയ്ക്കുകവഴി വരുംകാലത്തുണ്ടാകുന്ന പുരോഗതിയുടെ മികച്ച ഉദാഹരണംകൂടിയാണീ നേട്ടം.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ലാഭരഹിത സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സംരംഭമാണ് മൈസോണിലൂടെ പുതുതലമുറയ്ക്ക് ഇത്തരം പദ്ധതികളില്‍ പങ്കാളികളാകാന്‍ അവസരമൊരുക്കിയത്. ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് ഓണ്‍ലൈനായി ഹാക്കത്തോണ്‍ (സാങ്കേതികവിദ്യാ കൈമാറ്റസംഗമം) നടന്നത്. കഴിഞ്ഞദിവസമാണ് ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ചിറ്റാരിപ്പറമ്പ് സ്വദേശിയാണ് അഭിനന്ദ്. ശില്പ പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിയും.
Content Highlights: International Covid Hackathon: malayali students win 7.5 lakhs price money, Lockdown, Covid-19
Published: 27 Apr 2020, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented