
ന്യൂ ഡൽഹി : ഫീൽഡ് മാർഷൽ സാം മനേക്ഷാ, ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ, മേജർ സോമനാഥ് ശർമ്മ എന്നിവരുടെ ജീവിതത്തെയും ത്യാഗങ്ങളെയും കുറിച്ചുള്ള അധ്യായങ്ങൾ NCERT പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും. ഈ അധ്യയന വർഷം മുതൽ പുതിയ അധ്യായങ്ങൾ പാഠ പുസ്തകത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിദ്യാർത്ഥികൾക്ക് ധൈര്യത്തിന്റെയും കടമയുടെയും പ്രചോദനാത്മകമായ വിവരണങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ അധ്യായങ്ങൾ ഉൾപ്പെടുത്തിയത്.
ഫീൽഡ് മാർഷൽ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സൈനിക ഉദ്യോഗസ്ഥനാണ് ഫീൽഡ് മാർഷൽ സാം മനേക്‌ഷാ. 1971 ലെ ഇന്ത്യ പാകിസ്താൻ യുദ്ധത്തിൽ അസാധാരണമായ നേതൃ പാഠവും തന്ത്രപരമായ ചാതുര്യവും പ്രകടിപ്പിച്ചിരുന്ന സൈനിക മേധാവിയാണ് സാം മനേക്‌ഷാ. 1947 -48 ൽ ജമ്മു കശ്മീരിൽ വീര മൃത്യു വരിച്ച ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാനെ രാജ്യം മരണാന്തര ബഹുമതിയായി മഹാവീർ ചക്ര നൽകി ആദരിച്ചിരുന്നു. 1947 ൽ ശ്രീനഗർ വിമാനത്താവളം സംരക്ഷിക്കാൻ ധീരമായി പോരാടിയ സൈനിക ഉദ്യോഗസ്ഥനാണ് മേജർ സോമനാഥ് ശർമ്മ. രാജ്യത്ത് ആദ്യമായി പരം വീർ ചക്ര ലഭിച്ച സൈനികൻ കൂടിയാണ് മേജർ സോമനാഥ് ശർമ്മ.
ഫീൽഡ് മാർഷൽ സാം മനേക്ഷാ, ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ, മേജർ സോമനാഥ് ശർമ്മ എന്നിവരുടെ ജീവിതത്തെയും ത്യാഗങ്ങളെയും കുറിച്ചുള്ള അധ്യായങ്ങൾ യഥാക്രമം എട്ടാം ക്ലാസ് (ഉറുദു), ഏഴാം ക്ലാസ് (ഉറുദു), എട്ടാം ക്ലാസ് (ഇംഗ്ലീഷ്) എന്നിവയിൽ ഉൾപെടുത്താൻ ആണ് തീരുമാനം. ദേശീയ യുദ്ധ സ്മാരകവും ആയി ബന്ധപ്പെട്ട വിഷയങ്ങളും NCERT പാഠപുസ്തകങ്ങളിൽ ഉൾപെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തുന്നതിലൂടെ, ഇന്ത്യയുടെ സൈനിക ചരിത്രം, പ്രതിരോധശേഷി, രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകേണ്ടതിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച അവബോധം വിദ്യാര്തഥികൾക്ക് ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Content Highlights: NCERT textbooks will feature chapters on Field Marshal Sam Manekshaw, Brigadier Usman
Published: 08 Aug 2025, 09:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented