ചെന്നൈ: മദ്രാസ് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) 2025-26 അക്കാദമിക് വർഷത്തിൽ പുതിയ രണ്ട് ബിടെക് പ്രോഗ്രാമുകൾ തുടങ്ങുന്നു. ബിടെക് ഇൻ കംപ്യൂട്ടേഷണൽ എൻജിനിയറിങ് ആൻഡ് മെക്കാനിക്സ് (സിഇഎം), ബിടെക് ഇൻ ഇൻസ്ട്രുമെന്റേഷൻ ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ് എന്നിവയാണ് പ്രോഗ്രാമുകൾ.

To advertise here,

അപ്ലൈഡ് മെക്കാനിക്സ് ആൻഡ് ബയോമെഡിക്കൽ എൻജിനിയറിങ് വിഭാഗങ്ങളിലായാണ് പ്രോഗ്രാമുകൾ തുടങ്ങുന്നത്. ജെഇഇ അഡ്വാൻസ്ഡ് വഴിയാണ് പ്രവേശനം. 40 പേർക്കാണ് പ്രവേശനം. ഇന്റർഡിസിപ്ലിനറി ഡ്യുവൽ ഡിഗ്രി വഴി രണ്ട് പ്രോഗ്രാമുകളും അഞ്ച് വർഷ ഡ്യുവൽ ഡിഗ്രിയാക്കി (ബിടെക് + എംടെക്) മാറ്റാനും അവസരമുണ്ട്.