കോഴിക്കോട്: ഐസിടി അക്കാദമി ഓഫ് കേരള ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡിവലപ്‌മെന്റ്, എഐ ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്‌‌വേർ ഡിവലപ്‌മെന്റ് എൻജിനിയർ ഇൻ ടെസ്റ്റ് എന്നീ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

To advertise here,

യോഗ്യത: എൻജിനീയറിങ്-സയൻസ് ബിരുദധാരികൾ, മൂന്നു വർഷ എൻജിനിയറിങ് ഡിപ്ലോമയുള്ളവർ, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അവസാനവർഷ ബിരുദവിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ഗണിതത്തിലും കംപ്യൂട്ടറിലും അടിസ്ഥാനപരിജ്ഞാനം അഭികാമ്യം. യോഗ്യരായവർക്ക് സ്കോളർഷിപ്പും കാഷ് ബാക്കും ലഭിക്കും.

നാലുമാസം ദൈർഘ്യമുള്ള പ്രോഗ്രാമുകൾ അക്കാദമിയുടെ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊരട്ടി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ കാംപസുകളിലാണ് നടക്കുന്നത്.

പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രായോഗിക പരിശീലനം നേടുന്നതിനായി മുൻനിര ഐടി കമ്പനികളിൽ ഒരു മാസത്തെ ഇന്റേൺഷിപ്പും നൽകും. പ്രോഗ്രാമിന്റെ ഭാഗമാകുന്ന എല്ലാവർക്കും ലിങ്ക്ഡ്ഇൻ ലേണിങ്, അല്ലെങ്കിൽ അൺസ്റ്റോപ്പ് പ്രീമിയം പോലുള്ള മുൻനിര ലേണിങ് പ്ലാറ്റ്‌ഫോമുകളിൽ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. മേയ് 25-ന് മുൻപ്‌ ictkerala.org/interest വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 75940 51437.