ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ (ഐ.സി.എ.ആര്‍) കീഴിലുള്ള കാര്‍ഷിക സര്‍വകലാശാലകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ). ആള്‍ ഇന്ത്യന്‍ എന്‍ട്രസ് എക്‌സാമിനേഷന്‍ ഇന്‍ അഗ്രികള്‍ച്ചര്‍ (എ.ഐ.ഇ.ഇ.എ) എന്നും അറിയപ്പെടുന്ന ഈ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കാണ് വിവിധ സര്‍വകലാശാലകളിലേയും കോളേജുകളിലേയും ബിരുദ, ബിരുദാന്തര, ഗവേഷണ പ്രവേശനത്തിനായി പരിഗണിക്കുന്നത്. 

To advertise here,

icar.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത്  വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഉത്തരസൂചികയും ഫലത്തിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 16, 17, 22, 23 തീയതികളിലായി നടന്ന പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

Content Highlights: ICAR Resutl declared by NTA, Check result