
തൃശ്ശൂര്‍: കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ കൂടുതല്‍ ദുര്‍ബലമാവുമെന്ന ആശങ്കയ്ക്ക് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം പരിഹാരമായേക്കും. ഒരു ഡിവിഷനില്‍ ഏഴുകുട്ടികളില്‍ താഴെയുള്ള എല്‍.പി., യു.പി. സ്‌കൂളുകള്‍ക്ക് നിഷേധിച്ച ഹൈടെക് സൗകര്യങ്ങള്‍ പ്രഖ്യാപനത്തിലൂടെ തിരിച്ചെത്തുകയാണ്. ഇത് യാഥാര്‍ഥ്യമായാല്‍ ഫെബ്രുവരിയില്‍ ഇത്തരം സ്‌കൂളുകളും ഹൈടെക്കായി മാറും. സാങ്കേതിക പഠനസൗകര്യങ്ങള്‍ ഇല്ലെന്ന ദുഷ്‌പേരുമൂലം ഇത്തരം സ്‌കൂളുകള്‍ മുഖ്യധാരയില്‍നിന്ന് അകലുന്ന സ്ഥിതിയിലാണിപ്പോള്‍. ഒരു ഡിവിഷനില്‍ ഏഴുകുട്ടികളില്‍ താഴെയുള്ളതായി 1359 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്.
ഈ അധ്യയനവര്‍ഷം ആദ്യമാണ് എല്‍.പി., യു.പി.സ്‌കൂളുകളില്‍ ഹൈടെക് പഠനോപകരണങ്ങള്‍ നല്‍കിയത്. അന്ന് ഒരു ഡിവിഷനില്‍ ഏഴുകുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ ഇവ നല്‍കേണ്ടതില്ലെന്ന തീരുമാനം വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടുടേം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. വയനാട് ജില്ലയില്‍ ഈ പ്രതിസന്ധി മറികടക്കാന്‍ പ്രത്യേക അനുമതിയോടെ ഉപകരണങ്ങള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ മറ്റുജില്ലകളില്‍ അത്തരം ശ്രമങ്ങളുണ്ടായില്ല.
കഴിഞ്ഞദിവസം 16500 ലാപ്‌ടോപ്പുകള്‍ ഹൈസ്‌കൂള്‍ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് വീണ്ടും അനുവദിക്കുന്നെന്ന പ്രഖ്യാപനത്തിനൊപ്പമാണ് കൈറ്റ് അധികൃതര്‍ ദുര്‍ബല സ്‌കൂളുകള്‍ക്ക് ഇവ അനുവദിക്കുമെന്നറിയിച്ചത്.
ഏഴുകുട്ടികളില്‍ കൂടുതലുള്ള സ്‌കൂളുകളിലാണ് പദ്ധതിയെന്ന് കിഫ്ബിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ കാണിച്ചിരുന്നു. ഇതാണ് കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ക്ക് വിനയായത്. എന്നാല്‍ കിഫ്ബിയില്‍നിന്ന് ഇത്തരം സ്‌കൂളുകള്‍ക്കുകൂടി പണം അനുവദിക്കാന്‍ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദേശിച്ചതാണ് ഇപ്പോള്‍ അനുകൂലഘടകമായത്. കുട്ടികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുന്നതിന് ഒരു ഘടകമായി ഉയര്‍ത്തിക്കാട്ടുന്നത് ഐ.ടി.സംവിധാനങ്ങളാണ്.
Content Highlights: Every school in kerala to be hi tech
Published: 17 Jan 2020, 03:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented