കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിലെ ബി.ടെക്. പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കായി സെപ്റ്റംബർ 10-ന് മൂന്നാംഘട്ട സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.സി./എസ്.ടി. വിഭാഗം മൂന്നാംഘട്ട സ്പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും.

To advertise here,

താത്‌പര്യമുള്ള വിദ്യാർഥികൾ സർവകലാശാലയിലെ സെമിനാർ കോംപ്ലക്സിൽ അസൽസർട്ടിഫിക്കറ്റുകളും ഫീസുംസഹിതം ഹാജരാകണം. രജിസ്ട്രേഷൻ സമയം രാവിലെ ഒൻപതുമുതൽ 10 വരെ. ഹാജരാകേണ്ട അപേക്ഷകരുടെ റാങ്ക് പരിധിയും ഒഴിവുകളും അറിയുന്നതിനായി www.admissions.cusat.ac.in കാണുക. വിവരങ്ങൾക്ക്: 0484-2577100